ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി; ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് സ്ഥാനാര്‍ത്ഥിയടക്കം രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്. കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവ് നല്‍കിയുള്ള തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2017 മുതല്‍ ഇവര്‍ പലരില്‍ നിന്നായി പണം വാങ്ങിയതായി ആരോപണമുണ്ട്. […]

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് സ്ഥാനാര്‍ത്ഥിയടക്കം രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്.
കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്. കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവ് നല്‍കിയുള്ള തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2017 മുതല്‍ ഇവര്‍ പലരില്‍ നിന്നായി പണം വാങ്ങിയതായി ആരോപണമുണ്ട്.
പാലിയോട് സ്വദേശി അരുണ്‍ നവംബര്‍ ഏഴിന് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
- TAGS:
- Fraud Case
- LDF