Top

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീര്‍പ്പായി; പണം നല്‍കിയെന്ന് പരാതിക്കാരന്‍

ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചു. മുഴുവന്‍ പണവും തിരികെക്കിട്ടിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇതോടെയാണ് ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചത്. ആറന്മുള സ്വദേശി പിആര്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പുകേസില്‍ പരാതി നല്‍തിയത്. ഇദ്ദേഹത്തെ പാലക്കാടുള്ള ന്യൂ ബയോടെക്‌നോളജിക്കല്‍ എന്ന കമ്പനിയില്‍ നിക്ഷേപകനാക്കിക്കൊണ്ട് കമ്പനിയില്‍ അംഗമാക്കാമെന്് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. കുമ്മനം മിസ്സോറാം ഗവര്‍ണറായിരിക്കെ അദ്ദേഹത്തിന്റെ പിഎ ആയിരുന്ന പ്രവീണ്‍ […]

2 Nov 2020 3:29 AM GMT

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീര്‍പ്പായി; പണം നല്‍കിയെന്ന് പരാതിക്കാരന്‍
X

ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചു. മുഴുവന്‍ പണവും തിരികെക്കിട്ടിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇതോടെയാണ് ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചത്.

ആറന്മുള സ്വദേശി പിആര്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പുകേസില്‍ പരാതി നല്‍തിയത്. ഇദ്ദേഹത്തെ പാലക്കാടുള്ള ന്യൂ ബയോടെക്‌നോളജിക്കല്‍ എന്ന കമ്പനിയില്‍ നിക്ഷേപകനാക്കിക്കൊണ്ട് കമ്പനിയില്‍ അംഗമാക്കാമെന്് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

കുമ്മനം മിസ്സോറാം ഗവര്‍ണറായിരിക്കെ അദ്ദേഹത്തിന്റെ പിഎ ആയിരുന്ന പ്രവീണ്‍ കുമാര്‍ ഇടപെട്ടാണ് ഈ ഇടപാട് നടത്തിയത്. ഹരികൃഷ്ണന്റെ പരാതിയില്‍ കുമ്മനത്തെ അഞ്ചാംപ്രതിയാക്കിയായിരുന്നു എഫ്‌ഐആര്‍.

പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങാനായി വിജയനും പ്രവീണും ചേര്‍ന്ന് ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങി. പിന്നീട് സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല. ഇതോടെ ഹരികൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെടുകയും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷം പിന്നിട്ടിട്ടും ബാക്കിതുകയായ 28.75 ലക്ഷം രൂപ തിരിച്ചുനല്‍കാത്ത സാഹചര്യത്തിലാണ് ഹരികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്.

Next Story