കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ജെപി നദ്ദക്കെതിരെ കേസെടുത്ത് തൃശൃര്‍ പൊലീസ്
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ തൃശൃര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. തേക്കിന്‍കാട് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. നിയന്ത്രണം പാലിക്കാതെയാണ് ബിജെപി ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളുടേയും അധ്യക്ഷന്മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും അദേഹം സംവദിക്കും. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കെതിരെയും പൊലീസ് […]

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ തൃശൃര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. തേക്കിന്‍കാട് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. നിയന്ത്രണം പാലിക്കാതെയാണ് ബിജെപി ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളുടേയും അധ്യക്ഷന്മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും അദേഹം സംവദിക്കും.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.