യുവതിയെ മര്‍ദ്ദിച്ചെന്ന പരാതി; സിപിഐഎം വടക്കാഞ്ചേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്കെതിരെ കേസെടുത്തു, പാര്‍ട്ടി അന്വേഷണ കമ്മീഷനും
തൃശ്ശൂര്‍: യുവതിയെ മര്‍ദ്ദിച്ചെന്നുള്ള പരാതിയില്‍ സിപിഐഎം വടക്കാഞ്ചേരി ലോക്കല്‍ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. അമ്മയോടുള്ള സൗഹൃദത്തെ ചോദ്യം ചെയ്തതിനാണ് യുവതിയെ ലോക്കല്‍ സെക്രട്ടറി ടിആര്‍ രജിത്ത് മര്‍ദ്ദിച്ചതെന്ന് പൊലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മ ഒന്നാം പ്രതിയും രജിത്ത് രണ്ടാം പ്രതിയുമാണ്. യുവതി പാര്‍ട്ടിയിലും പരാതിപ്പെട്ടിട്ടുണ്ട്. പരാതിയില്‍ മന്ത്രിയുടെയും ജില്ലാ സെക്രട്ടറിയുടേയും സാന്നിദ്ധ്യത്തില്‍ വിശദീകരണം തേടിയ ശേഷം സിപിഐഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. യുവതി പൊലീസില്‍ പരാതി നല്‍കിയിട്ട് മാസങ്ങളായി. ഇതിനിടെ പാര്‍ട്ടി തലത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം […]

തൃശ്ശൂര്‍: യുവതിയെ മര്‍ദ്ദിച്ചെന്നുള്ള പരാതിയില്‍ സിപിഐഎം വടക്കാഞ്ചേരി ലോക്കല്‍ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. അമ്മയോടുള്ള സൗഹൃദത്തെ ചോദ്യം ചെയ്തതിനാണ് യുവതിയെ ലോക്കല്‍ സെക്രട്ടറി ടിആര്‍ രജിത്ത് മര്‍ദ്ദിച്ചതെന്ന് പൊലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മ ഒന്നാം പ്രതിയും രജിത്ത് രണ്ടാം പ്രതിയുമാണ്.
യുവതി പാര്‍ട്ടിയിലും പരാതിപ്പെട്ടിട്ടുണ്ട്. പരാതിയില്‍ മന്ത്രിയുടെയും ജില്ലാ സെക്രട്ടറിയുടേയും സാന്നിദ്ധ്യത്തില്‍ വിശദീകരണം തേടിയ ശേഷം സിപിഐഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. യുവതി പൊലീസില്‍ പരാതി നല്‍കിയിട്ട് മാസങ്ങളായി.
ഇതിനിടെ പാര്‍ട്ടി തലത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നു. എന്നാല്‍ പാര്‍ട്ടി മുന്നോട്ട് വെച്ച ഒത്തുതീര്‍പ്പിന് യുവതി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നേതാവും അമ്മയും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.
- TAGS:
- CPIM
- Wadakkanchery