Top

ഉന്നാവോ കേസ്; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഉന്നാവോയില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഉദിത് രാജിനെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്. മരിച്ച പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഇരുവരുടേയും രക്ഷിതാക്കളുടെ അനുമതി ഇല്ലാതെയാണ് ശവസംസ്‌കാരം നടത്തിയതെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ട്വിറ്റ് ചെയ്തത്.എന്നാല്‍ പെണ്‍കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവര്‍ ലൈംഗികാതിക്രമത്തിന് വിധേയമായതായി പറയുന്നില്ലെന്നും യാതൊരു സമ്മര്‍ദവുമില്ലാതെ രക്ഷിതാക്കള്‍ തന്നെയാണ് പെണ്‍കുട്ടികളുടെ സംസ്‌കാരം നടത്തിയതെന്നും എസ്പി ആനന്ദ് കുല്‍കര്‍ണി പറഞ്ഞു. അതേസമയം താന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടില്ലെന്ന് […]

21 Feb 2021 12:48 AM GMT

ഉന്നാവോ കേസ്; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
X

ഉന്നാവോയില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഉദിത് രാജിനെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്.

മരിച്ച പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഇരുവരുടേയും രക്ഷിതാക്കളുടെ അനുമതി ഇല്ലാതെയാണ് ശവസംസ്‌കാരം നടത്തിയതെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ട്വിറ്റ് ചെയ്തത്.
എന്നാല്‍ പെണ്‍കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവര്‍ ലൈംഗികാതിക്രമത്തിന് വിധേയമായതായി പറയുന്നില്ലെന്നും യാതൊരു സമ്മര്‍ദവുമില്ലാതെ രക്ഷിതാക്കള്‍ തന്നെയാണ് പെണ്‍കുട്ടികളുടെ സംസ്‌കാരം നടത്തിയതെന്നും എസ്പി ആനന്ദ് കുല്‍കര്‍ണി പറഞ്ഞു.

അതേസമയം താന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടില്ലെന്ന് ഉദിത് രാജ് പ്രതികരിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ച എംപി സാവിത്രി ഭായി ഫൂലേയുടെ ട്വിറ്ററിനെ ഉദ്ധരിച്ചാണ് താന്‍ ട്വീറ്റ് ചെയ്തതെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഉദിത് രാജ് പറഞ്ഞത്. ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന നയമാണ് ഉത്തര്‍പ്രദേശ് പൊലീസിന്റേതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയ പതിനാറും പതിനേഴും വയസുള്ള ദളിത് പെണ്‍കുട്ടികളെ പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് വിഷം കലര്‍ത്തിയ വെള്ളം കൊടുത്തതാണെന്ന് കേസില്‍ അറസ്റ്റിലായ യുവാവ് പൊലീസില്‍ കുറ്റസമ്മതം നടത്തിയത്.

Next Story