മാര്‍ച്ചിനിടെ സംഘര്‍ഷം; ബിജെപി നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാകേസ് ചുമത്തി മമതാ സര്‍ക്കാര്‍; ദിലീപ് ഘോഷിനും തേജസ്വി സൂര്യയ്ക്കുമെതിരെ നടപടി
ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പശ്ചിമ ബംഗാള്‍ പൊലീസ്. ഡിസംബര്‍ 7 ന് നടത്തിയ ഉത്തര്കന്യ അഭിജാന്‍ മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നടപടി. ബിജെപി നേതാക്കളായ കൈലാഷ് വിജയ വര്‍ഗിയ, എംപിയും ബിജെപി യുവ മോര്‍ച്ച പ്രസിഡണ്ടുമായ തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവരെ കൂടാതെ സൗമിത്ര ഖാന്, സയന്തന്‍ ബോസ്, നിസ്ത് പ്രമാണിക്, രാജു ബിസ്ത, ജോണ്‍ ബര്‍ല, ശംഖു ദേവ് പാണ്ടെ, പ്രവീണ്‍ അഗര്‍വാള്‍, എന്നിവര്‍ക്കെതിരേയും നടപടിയുണ്ട്. […]

ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പശ്ചിമ ബംഗാള്‍ പൊലീസ്. ഡിസംബര്‍ 7 ന് നടത്തിയ ഉത്തര്കന്യ അഭിജാന്‍ മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നടപടി. ബിജെപി നേതാക്കളായ കൈലാഷ് വിജയ വര്‍ഗിയ, എംപിയും ബിജെപി യുവ മോര്‍ച്ച പ്രസിഡണ്ടുമായ തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.
ഇവരെ കൂടാതെ സൗമിത്ര ഖാന്, സയന്തന്‍ ബോസ്, നിസ്ത് പ്രമാണിക്, രാജു ബിസ്ത, ജോണ്‍ ബര്‍ല, ശംഖു ദേവ് പാണ്ടെ, പ്രവീണ്‍ അഗര്‍വാള്‍, എന്നിവര്‍ക്കെതിരേയും നടപടിയുണ്ട്. സംഘര്‍ഷം സൃഷ്ടിക്കുക, ക്രമസമാധാനം തകര്‍ക്കുക, പൊലീസുമായി ഏറ്റുമുട്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തുകള്‍ നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്.
സംസ്ഥാന സര്‍ക്കാരിന്റെ ബ്രാഞ്ച് സെക്രട്ടറിയേറ്റായ ഉത്തര്കന്യയിലേക്ക് നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരായിരുന്നു മാര്‍ച്ച നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ദുര്‍ഭരണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. എന്നാല്‍ ഇവരെ സെക്രട്ടറിയേറ്റിലേക്ക പ്രവേശിക്കുന്നതില്‍ പൊലീസ് തടയുകയും ഇത് വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വെടിവെപ്പില്‍ ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നുവെന്നായിരുന്നു ബിജെപി ആരോപണം. എന്നാല്‍ വെടിവെപ്പ് നടന്നിട്ടില്ലെന്നായിരുന്നു പൊലീസ് വാദം.