ഇരട്ടവോട്ട് ആരോപിച്ച് തോട്ടംതൊഴിലാളികളെ ആക്രമിച്ച ബിജെപി നേതാവിനെതിരെ കേസ്; ആക്രമിച്ചത് മരണാനന്തര ചടങ്ങില്‍ പോയവരെ
ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ആരോപിച്ച് തോട്ടം തൊഴിലാളികളെ അതിക്രമിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവിനെതിരെ കേസ്. തമിഴ് തോട്ടം തൊഴിലാളികളെയാണ് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് പറഞ്ഞ് വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തത്. വിഷയത്തില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു അമ്പാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിജെപി സംഘര്‍ഷമുണ്ടാക്കിയതിനെത്തുടര്‍ന്ന് അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിട്ടയച്ചു. ഇവര്‍ ഉടുമ്പന്‍ ചോലയിലെ വോട്ടര്‍മാരാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി തമിഴ്നാട്ടിലേക്ക് പോവുന്ന വഴിയ്ക്കാണ് ബിജെപി ഇവരുടെ വാഹനം തടഞ്ഞതെന്നും […]

ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ആരോപിച്ച് തോട്ടം തൊഴിലാളികളെ അതിക്രമിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവിനെതിരെ കേസ്. തമിഴ് തോട്ടം തൊഴിലാളികളെയാണ് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് പറഞ്ഞ് വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തത്. വിഷയത്തില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു അമ്പാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബിജെപി സംഘര്‍ഷമുണ്ടാക്കിയതിനെത്തുടര്‍ന്ന് അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിട്ടയച്ചു. ഇവര്‍ ഉടുമ്പന്‍ ചോലയിലെ വോട്ടര്‍മാരാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി തമിഴ്നാട്ടിലേക്ക് പോവുന്ന വഴിയ്ക്കാണ് ബിജെപി ഇവരുടെ വാഹനം തടഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
സിപിഐഎമ്മിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സന്തോഷ് മാധവനും രംഗത്തെത്തിയിരുന്നു. ഇരട്ടവോട്ടിനായി തമിഴ്നാട്ടില്‍ നിന്ന് 9000ലധികം ആളുകളെ സിപിഐഎം കേരളത്തില്‍ എത്തിച്ചെന്നായിരുന്നു ആരോപണം. കാട്ടുപാത വഴിയാണ് ആളുകളെ കേരളത്തിലെത്തിച്ചത്. ഇതിന് ചില പൊലീസുകാരും കൂട്ടുനില്‍ക്കുകയാണ്. ഇരട്ടവോട്ട് തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ സിപിഐഎം നേതാവ് പൊലീസ് സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് മാധവന് ആരോപിച്ചു.
അതേസമയം, എന്‍ഡിഎ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയന് പറഞ്ഞു. തമിഴ്നാട്ടില്‍ പോകുന്ന തോട്ടംതൊഴിലാളികളെ ബിജെപിയും കോണ്‍ഗ്രസും ആക്രമിക്കുന്നു. ജനങ്ങളെ തടയാന്‍ ഇവര്‍ക്ക് എന്ത് അവകാശം. അതിനെ സിപിഐഎം ചോദ്യം ചെയ്യും. ഇരട്ടവോട്ട് ഉണ്ടെങ്കില്‍ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും വിജയന് പറഞ്ഞു.