Top

ഗുജറാത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം; സബ് ഇന്‍സ്‌പെക്ടറുള്‍പ്പടെ അഞ്ചു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു

ഗുജറാത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്കും നാലു പൊലീസ് കോണ്‍സ്റ്റിബിള്‍മാര്‍ക്കുമെതിരെ കേസെടുത്തു. കച്ച് ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ ജന്മദിനം ആഘോഷിക്കുന്നത് സാമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. തുടര്‍ന്നാണ് അന്‍ജാര്‍ പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുറ്റാരോപിതരായ മുഴുവന്‍ പൊലീസുകാരെയും സസ്‌പെന്റ് ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നാലു പൊലീസുകാരും ക്രൈംബ്രാഞ്ചില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. സൂറത്തിലാണ് സബ് ഇന്‍സ്‌പെക്ടടര്‍ ജോലി ചെയ്യുന്നത്. ഫാം ഹൗസില്‍ […]

29 May 2021 4:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം; സബ് ഇന്‍സ്‌പെക്ടറുള്‍പ്പടെ അഞ്ചു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു
X

ഗുജറാത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്കും നാലു പൊലീസ് കോണ്‍സ്റ്റിബിള്‍മാര്‍ക്കുമെതിരെ കേസെടുത്തു. കച്ച് ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ ജന്മദിനം ആഘോഷിക്കുന്നത് സാമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. തുടര്‍ന്നാണ് അന്‍ജാര്‍ പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുറ്റാരോപിതരായ മുഴുവന്‍ പൊലീസുകാരെയും സസ്‌പെന്റ് ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നാലു പൊലീസുകാരും ക്രൈംബ്രാഞ്ചില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. സൂറത്തിലാണ് സബ് ഇന്‍സ്‌പെക്ടടര്‍ ജോലി ചെയ്യുന്നത്. ഫാം ഹൗസില്‍ ഇവര്‍ നടത്തിയ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്.ആഘോഷത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.പകര്‍ച്ചവ്യാധിനിയമം, ദുരന്ത നിവാരണ പരിപാലനനിയമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡെപ്യൂട്ടി പോലീസ് സൂപ്രന്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവം സംബന്ധിച്ച് അന്വോഷണം നടത്തും. മെയ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Next Story