കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു
കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ (96) അന്തരിച്ചു. ഉച്ചയ്ക്ക് 1.10 ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രിസംഗീതമേളയില്‍ പാടാന്‍ കഴിഞ്ഞ ആദ്യ വനിത എന്ന നിലയില്‍ പ്രശസ്തയായ പാറശ്ശാല പൊന്നമ്മാളെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. 90 വയസ്സ് പിന്നിട്ടിട്ടും നിറഞ്ഞ സദസ്സുകളില്‍ നിറ സാന്നിധ്യമായിരുന്നു പൊന്നമ്മാള്‍. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. ആദ്യ ഗാനഭൂഷണം അംഗീകാരം ലഭിക്കുന്ന സ്ത്രീ എന്ന നിലയിലും പ്രശസ്തയാണ് പൊന്നമ്മാള്‍. പാറശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും […]
22 Jun 2021 3:53 AM GMT
NP Anoop

കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ (96) അന്തരിച്ചു. ഉച്ചയ്ക്ക് 1.10 ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രിസംഗീതമേളയില്‍ പാടാന്‍ കഴിഞ്ഞ ആദ്യ വനിത എന്ന നിലയില്‍ പ്രശസ്തയായ പാറശ്ശാല പൊന്നമ്മാളെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. 90 വയസ്സ് പിന്നിട്ടിട്ടും നിറഞ്ഞ സദസ്സുകളില്‍ നിറ സാന്നിധ്യമായിരുന്നു പൊന്നമ്മാള്‍. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. ആദ്യ ഗാനഭൂഷണം അംഗീകാരം ലഭിക്കുന്ന സ്ത്രീ എന്ന നിലയിലും പ്രശസ്തയാണ് പൊന്നമ്മാള്‍.
പാറശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ലായിരുന്നു പൊന്നമ്മാളിനെ ജനനം. ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍ നിര്‍ബന്ധിച്ച് സ്വാതി തിരുനാള്‍ മ്യൂസിക്ക് അക്കാദമിയില്‍ ചേര്‍ന്നു. 1942ല്‍ മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് പൂര്‍ത്തിയാക്കിയ പൊന്നമ്മാള്‍ പതിനെട്ടാം വയസ്സില്‍ കോട്ടണ്‍ ഹില്‍ സ്കൂളില്‍ അദ്ധ്യാപികയായി ചേര്‍ന്നു.
പതിനെട്ടാം വയസ്സില്‍ സംഗീതാഭ്യസനത്തിനിടയ്ക്ക് തന്നെ കോട്ടണ്‍ ഹില്‍ സ്കൂളില്‍ അദ്ധ്യാപികയായി ചേര്‍ന്നു. 1952ല്‍ സ്വാതി തിരുനാള്‍ മ്യൂസിക്ക് അക്കാദമയില്‍ ആദ്യത്തെ സംഗീത അദ്ധ്യാപികയായിരുന്നു. 1970 തൃപ്പൂണിത്തറ ആര്.എല്‍.വി മ്യൂസിക്ക് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്സിലെ പ്രിന്‍സിപ്പള്‍ ആയിരുന്ന പൊന്നമ്മാള്‍ 1980ല്‍ അവിടെ നിന്നും ജോലിയില്‍ നിന്നും വിരമിച്ചു.
2017 ല്‍ പത്മശ്രീ പുരസ്കാരത്തിന് പുറമെ ഗായകരത്നം അവാര്‍ഡ് (1965), കേരള സംഗീത അക്കാദമി അവാര്‍ഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്, കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്കാരം (2009), കേന്ദ സംഗീത നാടക അക്കാദമി അവാര്‍ഡ്, ചെമ്പൈ ഗുരുവായൂരപ്പന് പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.