‘ഒരു കരുണാകരന് കോണ്‍ഗ്രസ് വിട്ടാല്‍ അതിന്റെ മറ്റൊരു രൂപമുണ്ടാക്കും, സിപിഐഎമ്മിലോ ബിജെപിയിലോ ചേരില്ല’; കരിയറിസറ്റുകള്ക്ക് ലക്ഷ്യം സ്വന്തം കാര്യം മാത്രമെന്ന് തരൂര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്തകാലത്തായി കരിയറധിഷ്ഠിത രാഷ്ട്രീയക്കാരുടെ എണ്ണം കൂടി വരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് യുപിയില്‍ നിന്നുള്ള നേതാവ് ജിതിന് പ്രസാദ ബിജെപിയിലേക്ക് ചേക്കേറിയ സംഭവത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് തരൂരിന്റെ പ്രതികരണം. ജിതിന് പ്രസാദയുടെ നടപടി അദ്ദേഹത്തോട് വ്യക്തിപരമായ അടുപ്പമുള്ള വ്യക്തി എന്ന നിലയില്‍ വല്ലാതെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖലനത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം. ഒരുവര്‍ഷം ഒരാള്‍ക്കും അടുത്തവര്‍ഷം മറ്റൊരാള്‍ക്കും വേണ്ടി കളിക്കുന്ന ഐ.പി.എല്‍. […]
9 Jun 2021 8:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്തകാലത്തായി കരിയറധിഷ്ഠിത രാഷ്ട്രീയക്കാരുടെ എണ്ണം കൂടി വരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് യുപിയില്‍ നിന്നുള്ള നേതാവ് ജിതിന് പ്രസാദ ബിജെപിയിലേക്ക് ചേക്കേറിയ സംഭവത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് തരൂരിന്റെ പ്രതികരണം. ജിതിന് പ്രസാദയുടെ നടപടി അദ്ദേഹത്തോട് വ്യക്തിപരമായ അടുപ്പമുള്ള വ്യക്തി എന്ന നിലയില്‍ വല്ലാതെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖലനത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം.
ഒരുവര്‍ഷം ഒരാള്‍ക്കും അടുത്തവര്‍ഷം മറ്റൊരാള്‍ക്കും വേണ്ടി കളിക്കുന്ന ഐ.പി.എല്‍. പോലെയാകരുത് രാഷ്ട്രീയം എന്ന് ഓര്‍മ്മിപ്പിക്കുന്ന തരൂര്‍ പ്രൊഫഷനായിക്കണ്ട് രാഷ്ട്രീയത്തെ സ്വീകരിക്കുന്നവര്‍ക്ക് സ്വന്തം ഉന്നമനമെന്ന ലക്ഷ്യമല്ലാതെ ആശയങ്ങളോ താത്പര്യങ്ങളോ അപ്രധാനമാണെന്നും ചൂണ്ടക്കാട്ടുന്നത്. രാഷ്ട്രീയ കരിയറിസ്റ്റെന്ന നിലയില്‍ അടുത്ത സ്ഥാനക്കയറ്റത്തില്‍ ഇത്തരക്കാര്‍ക്ക് ശ്രദ്ധ. അതിപ്പോള്‍ത്തന്നെ വേണമെന്നായിരിക്കും നിലപാട് അല്ലാതെ ഭാവിക്കായി കാത്തിരിക്കാന്‍ അവര്‍ ഒരുക്കമല്ലെന്നും തരൂര്‍ കുറ്റപ്പെടുത്തുന്നു. അടുത്ത തെരഞ്ഞെടുപ്പിനപ്പുറം എന്തെന്ന് ചിന്തിക്കാനുള്ള ജന്മസിദ്ധമായ കഴിവ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കില്ല. എവിടെയാണോ നില്‍ക്കുന്നത് അവിടെയവര്‍ക്ക് പ്രതീക്ഷകള്‍ ഇല്ലെങ്കില്ല വിജയ പക്ഷമായ മറ്റെവിടേക്കെങ്കിലും മാറുന്നതില്‍ അവര്‍ക്കൊരു കുറ്റബോധവും തോന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദേശീയ തലത്തിലെ രാഷ്ടീയത്തില്‍ നിന്നും വ്യത്യസ്ഥമാണ് കേരളത്തിലെ അവസ്ഥയെന്നും തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ദൃഢവിശ്വാസത്തിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍. വൈരുധ്യ നിലപാടുള്ളവര്‍ അപൂര്‍വമാണ്. ഒരു കരുണാകരന് കോണ്‍ഗ്രസ് വിട്ടാല്‍, അദ്ദേഹം അതിന്റെ മറ്റൊരു രൂപമുണ്ടാക്കും. ഒരു ചാക്കോ കോണ്‍ഗ്രസ് വിട്ടാല്‍ അദ്ദേഹം സമാന നിലപാടുള്ള എന്‍സിപിയിലേക്കു പോകും. അവരൊരിക്കലും സിപിഎമ്മിലോ ബിജെപിയിലോ ചേരില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു
. ജിതിന് പ്രസാദയെ പോലുള്ള യുവാക്കളായ കരിയറിസ്റ്റുകള്‍ ഒരിക്കല്‍ രാഷ്ട്രീയത്തില്‍ നിലകൊള്ളുന്നതെന്തിനുവേണ്ടിയെന്ന് പറഞ്ഞുവോ അതിന്റെയെല്ലാ ശത്രുവായ ഒരിടത്തേക്കാണവര് ചേക്കേറിയത്. ഇത്തരം നടപടികള്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനോദ്ദേശ്യത്തെ നിരാകരിക്കുന്നതാണത്. ഇതല്ല ശരിയായ രാഷ്ട്രീയമെന്നും ഇത്തരം നടപടികള്‍ ഭയപ്പെടുത്തുന്നതാണെന്നും ശശിതരൂര്‍ എംപി വ്യക്തമാക്കുന്നുണ്ട്.