Top

ഒളിംപ്കിസ് വില്ലേജില്‍ സെക്‌സ് ഒഴിവാക്കാന്‍ ‘കട്ടില്‍ തന്ത്രം’; ടോക്യോ ഒളിംപിക്‌സ് സംഘാടകരുടെ വെറൈറ്റി കരുതല്‍

ഒരാളുടെ മാത്രം ഭാരം താങ്ങാനാകുന്ന പ്രത്യേക കട്ടില്‍ നിര്‍മ്മിതിയാണ് സെക്‌സ് തടയാനായി സംഘാടകര്‍ ആവിഷ്‌കരിച്ച മാസ്റ്റര്‍ പ്ലാന്‍.

18 July 2021 4:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒളിംപ്കിസ് വില്ലേജില്‍ സെക്‌സ് ഒഴിവാക്കാന്‍ ‘കട്ടില്‍ തന്ത്രം’; ടോക്യോ ഒളിംപിക്‌സ് സംഘാടകരുടെ വെറൈറ്റി കരുതല്‍
X

കൊവിഡ് വ്യാപന ഭീഷണി ഉള്‍പ്പെടെ തലവേദനയുണ്ടാക്കുന്ന ഒട്ടനവധി പ്രതിസന്ധിക്കിടയില്‍ നിന്നുകൊണ്ടാണ് ടോക്യോയില്‍ ഒളിംപിക്‌സെന്ന ലോകം ഉറ്റുനോക്കുന്ന കായിക മാമാങ്കം സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് പണിയായേക്കാവുന്ന എല്ലാത്തരം പ്രവൃത്തികളേയും ചെറുക്കാന്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഏതറ്റം വരെയും പോകാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയാണ്. മത്സരങ്ങള്‍ക്കെത്തിയ കായിക താരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധങ്ങള്‍ തടയുന്നതിന് സംഘാടകര്‍ കാണിക്കുന്ന വെറൈറ്റി കരുതലാണ് ഇതില്‍ ഏറ്റവുമധികം ശ്രദ്ധ നേടുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ കായിക താരങ്ങള്‍ക്ക് കോണ്ടങ്ങള്‍ വിതരണം ചെയ്യുന്നത് കൂടാതെ സംഘാടകര്‍ ആവിഷ്‌കരിച്ച കട്ടില്‍ സൂത്രപ്പണി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്.

ഒരാളുടെ മാത്രം ഭാരം താങ്ങാനാകുന്ന പ്രത്യേക കട്ടില്‍ നിര്‍മ്മിതിയാണ് സെക്‌സ് തടയാനായി സംഘാടകര്‍ ആവിഷ്‌കരിച്ച മാസ്റ്റര്‍ പ്ലാന്‍. ഒളിംപിക്‌സ് വില്ലേജില്‍ കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമാണ് കട്ടിലിലെ ഈ പണി. ഒരാള്‍ കിടക്കേണ്ട കട്ടിലില്‍ രണ്ട് പേര്‍ കിടന്നാലോ രണ്ടുപേര്‍ക്കും നല്ല പണി കിട്ടും. രണ്ടാളുടെ ഭാരം വന്നാല്‍ പൊട്ടിപ്പൊളിഞ്ഞ് താഴെവീഴുന്ന വിധത്തിലാണ് കട്ടിലിന്റെ നിര്‍മ്മിതി. സംഘാടകരുടെ തലവേദന കുറയ്ക്കാനായി എയര്‍വീവ് എന്ന കമ്പനിയാണ് ഇത്തരമൊരു സൂത്രപ്പണി ആവിഷ്‌കരിച്ചിരിക്കുന്നത്. കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കട്ടില്‍ പുനരുപയോഗിക്കാനും സാധിക്കും വിധമാണ് തയ്യാറാക്കിയിട്ടുള്ളത്.

ഇതൊന്നും കൊണ്ട് കായിക താരങ്ങളെ അടക്കിനിര്‍ത്താന്‍ കഴിയില്ലെന്ന് സംഘാടകര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. സെക്‌സ് ഒഴിക്കാനാക്കാനുള്ള പ്ലാന്‍ എ ആണ് കട്ടിലിലെ പണിയെങ്കില്‍ ലൈംഗിക ബന്ധം മൂലമുള്ള കൂടുതല്‍ വയ്യാവേലികള്‍ ഒഴിവാക്കുന്നതിന് സംഘാടകരുടെ മനസില്‍ ഒരു പ്ലാന്‍ ബി കൂടിയുണ്ട്. കായിക താരങ്ങള്‍ക്ക് കോണ്ടം വിതരണം ചെയ്യുമെന്നതാണ് മുന്‍പ് തന്നെ പ്രയോഗിച്ചുവരുന്ന ആ പ്ലാന്‍ ബി. പരമാവധി 200 കിലോ ഭാരം മാത്രം താങ്ങാന്‍ കഴിയുന്ന കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ സോഷ്യല്‍ മീഡിയയിലും തരംഗമാകുകയാണ്. സംഘാടകരുടെ കരുതല്‍ കണ്ട് പലരുടേയും കണ്ണുനിറഞ്ഞുപോയെന്നാണ് സൈബര്‍ ഇടത്തിലെ കമന്റുകള്‍.

Next Story