ഐപി ബിനുവിന്റെ വികസന ഡയറിയില്‍ കാര്പാലസിന്റെ പരസ്യം; ലത്തീഫ് ബിനീഷിന്റെ ബിനാമിയെന്ന ആരോപണങ്ങള്‍ക്കിടെ വിവാദം
തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ പുറത്തിറക്കിയ വികസന ഡയറി വിവാദത്തില്‍. സിറ്റിങ്ങ് കൗണ്‍സിലറും സിപിഐഎം നേതാവുമായ ഐ പി ബിനുവിന്റെ വികസന ഡയറിയില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയുടേതെന്ന ആരോപണമുയര്‍ന്ന കാര്‍ പാലസിന്റെ പരസ്യം ചേര്‍ത്തിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ ഡി സംശയിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കാര്‍ പാലസ്. ബെംഗളുരു മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2015 മുതല്‍ […]

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ പുറത്തിറക്കിയ വികസന ഡയറി വിവാദത്തില്‍. സിറ്റിങ്ങ് കൗണ്‍സിലറും സിപിഐഎം നേതാവുമായ ഐ പി ബിനുവിന്റെ വികസന ഡയറിയില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയുടേതെന്ന ആരോപണമുയര്‍ന്ന കാര്‍ പാലസിന്റെ പരസ്യം ചേര്‍ത്തിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ ഡി സംശയിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കാര്‍ പാലസ്.
ബെംഗളുരു മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കുന്നുകുഴി വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളേക്കുറിച്ച് പറയുന്ന വികസന ഡയറിയുടെ കവര്‍ പേജിലാണ് പരസ്യമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ എ സി മൊയ്തീന്, കടകംപള്ളി സുരേന്ദ്രന്, കെ കെ ശൈലജ, മേയര്‍ കെ ശ്രീകുമാര്‍, എംഎല്‍എ വി കെ പ്രശാന്ത് എന്നിവരുടെ സന്ദേശങ്ങളും ഡയറിയിലുണ്ട്.