accident

വ്യവസായിയെ കാര്‍ അപകടപ്പെടുത്തി കൊല്ലാന്‍ ശ്രമമെന്ന് ആരോപണം;’പിന്നില്‍ ക്വട്ടേഷന്‍ സംഘം’

കോട്ടയം: വ്യവസായിയെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് ആരോപണം. കോട്ടയം അതിരമ്പുഴ സ്വദേശിയായ സെബാസ്റ്റ്യനെയാണ് കാര്‍ അപകടത്തില്‍പ്പെടുത്തി കൊല്ലാന്‍ ശ്രമിച്ചത്.
പ്രഭാതസവാരിക്ക് പോയപ്പോഴായിരുന്നു അപകടം.

ക്വട്ടേഷന്‍ നല്‍കി വാഹനം അപകടത്തില്‍പ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നാണ് വിവരം. പിന്നില്‍ മുന്‍ ബിസിനസ് പങ്കാളിയെന്നാണ് സംശയിക്കുന്നത്. ഇരുവരും തമ്മിലുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അസ്വഭാവികത ഉയര്‍ന്നത്. പ്രതികള്‍ വാട്ട്‌സ് ആപ്പിലെ സന്ദേശങ്ങള്‍ ഡിലിറ്റ് ചെയ്തതാണ് സംശത്തിന് ഇടയാക്കിയത്.

Latest News