പൗരത്വനിയമം, ആര്‍ട്ടിക്കിള്‍ 370, ലേബര്‍ കോഡ് പ്രക്ഷോഭങ്ങള്‍ പിന്നാലെ വന്നാലോ?; കര്‍ഷക നിയമം പിന്‍വലിച്ചാലും തിരിച്ചടിയാകുമോയെന്ന് കേന്ദ്രത്തിന് ആശങ്ക
കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വനിയമം, ആര്‍ട്ടിക്കിള്‍ 370, ലേബര്‍ കോഡ് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ നിലനില്‍ക്കെ കര്‍ഷക നിയമം പിന്‍വലിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കേന്ദ്രം. കര്‍ഷക നിയമം പിന്‍വലിച്ചാല്‍ മറ്റ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി വീണ്ടും പ്രക്ഷോഭങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാലാണ് തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് സൂചന. അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ […]

കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വനിയമം, ആര്‍ട്ടിക്കിള്‍ 370, ലേബര്‍ കോഡ് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ നിലനില്‍ക്കെ കര്‍ഷക നിയമം പിന്‍വലിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കേന്ദ്രം. കര്‍ഷക നിയമം പിന്‍വലിച്ചാല്‍ മറ്റ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി വീണ്ടും പ്രക്ഷോഭങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാലാണ് തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് സൂചന.
അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക എന്നത് പ്രായോഗികമല്ല. കാര്‍ഷിക മേഖലയുടെ സമഗ്ര പരിഷ്കരണത്തിന് തുടക്കം കുറിക്കുന്ന നിയമങ്ങളാണവയെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് വ്യക്തമാക്കി.
കര്‍ഷകര്‍ രംഗത്ത് വെച്ച നാല് വിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തത്. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയാണ് സര്‍ക്കാര്‍ അനുകൂലിച്ചത്. എന്നാല്‍ മൂന്ന് കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്നത്തെ ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ കൊടും തണുപ്പും, മഴയും തുടരവെയാണ് നാല്‍പ്പതാം ദിവസവും കര്‍ഷകര്‍ സമരം തുടരുന്നത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാത്തതിനാല്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ സമാന്തിര പരേഡ് നടത്താന്‍ കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്. ആറാം തീയതി ട്രാക്ടര്‍ റാലി നടത്തുമെന്നും സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള അടുത്ത ചര്‍ച്ച ജനുവരി എട്ടിന് രണ്ട് മണിക്കാണ്.
- TAGS:
- farm laws
- Farmers Protest