പരസ്യമാക്കാന്‍ പറ്റാത്ത കാര്യങ്ങളുണ്ടെന്ന് കോട്ടയം ബിജെപി; ജില്ലയില്‍ 200ലധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ; വോട്ടുകച്ചവടമെന്ന് ആരോപണം
ഇത്തവണ കോട്ടയത്ത് 17ലധികം തദ്ദേശ സ്ഥാപനങ്ങളില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ ഈ തെരെഞ്ഞടുപ്പില്‍ എന്‍ഡിഎക്ക് 200ലധികം 200ലധികം തദ്ദേശ ഭരണ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളില്ല. പലയിടത്തും ബിജെപി ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും സ്ഥാനാര്‍ഥികളെ കണ്ടെത്താനായില്ല. ഇത് ജില്ലയില്‍ ബിജെപി വോട്ടുക്കച്ചവടം നടത്തുന്നതിന്റെ തെളിവാണെന്നാണ് വിമര്‍ശകരുടെ ആരോപണം. 100ലേറെ പഞ്ചായത്ത് വാര്‍ഡുകളിലും 65 നഗരസഭാ വാര്‍ഡുകളിലും എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥികളില്ല. ജില്ലയിലെ ആറ് നഗരസഭകളിലും പകുതി സീറ്റില്‍ പോലും എന്‍ഡിഎ മത്സരിക്കാന്‍ ആളെ നിര്‍ത്തിയിട്ടില്ല. […]
27 Nov 2020 3:33 AM GMT
സുജു ബാബു

ഇത്തവണ കോട്ടയത്ത് 17ലധികം തദ്ദേശ സ്ഥാപനങ്ങളില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ ഈ തെരെഞ്ഞടുപ്പില്‍ എന്‍ഡിഎക്ക് 200ലധികം 200ലധികം തദ്ദേശ ഭരണ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളില്ല. പലയിടത്തും ബിജെപി ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും സ്ഥാനാര്‍ഥികളെ കണ്ടെത്താനായില്ല. ഇത് ജില്ലയില്‍ ബിജെപി വോട്ടുക്കച്ചവടം നടത്തുന്നതിന്റെ തെളിവാണെന്നാണ് വിമര്‍ശകരുടെ ആരോപണം.
100ലേറെ പഞ്ചായത്ത് വാര്‍ഡുകളിലും 65 നഗരസഭാ വാര്‍ഡുകളിലും എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥികളില്ല. ജില്ലയിലെ ആറ് നഗരസഭകളിലും പകുതി സീറ്റില്‍ പോലും എന്‍ഡിഎ മത്സരിക്കാന്‍ ആളെ നിര്‍ത്തിയിട്ടില്ല. ആകെ 204 നഗരസഭാ വാര്‍ഡുകളില്‍ എന്‍ഡിഎ മത്സരിക്കുന്നത് 139 ഇടങ്ങളില്‍ മാത്രമാണ്. പാലാ, ഈരാറ്റുപേട്ട മണ്ഡലങ്ങളില്‍ ബിജെപിയുടെ നില പരിതാപകരമാണ്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടായി എന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെട്ട പാലായില്‍ ബിജപിക്ക് ഇക്കുറി സ്ഥാനാര്ത്ഥിപോലുമില്ല. പാലായില്‍ ആകെയുള്ള 26 വാര്‍ഡുകളില്‍ എന്‍ഡിഎ മത്സരിക്കുന്നത് ഏഴ് ഇടങ്ങളില്‍ മാത്രം.
25ലേറെ സീറ്റുകളുള്ള ഈരാറ്റുപേട്ട നഗരസഭയില്‍ ആറ് ഇടങ്ങളിലും. പാലാ മേലുകാവ് പഞ്ചായത്തില്‍ 13 ഇടങ്ങളില്‍ ബിജെപി മത്സരിക്കുന്നത് രണ്ട് സീറ്റുകളില്‍ മാത്രം. പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ പരസ്യമാക്കാന്‍ പറ്റാത്ത കാര്യങ്ങളുണ്ടെന്നു ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു തന്നെ തുറന്നു സമ്മതിക്കുന്നു. കോട്ടയം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ തദ്ദേശം 2020ല്‍ ആണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍.
ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വെട്ടിച്ചുരുക്കിയതെന്നും ബിജെപി വോട്ടുകച്ചവടം നടത്തിയെന്നുമാണ് ഇടത് പാളയത്തില്‍ നിന്നുള്ള വിമര്‍ശനം. ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ നിര്ണയത്തേച്ചൊല്ലി ബിജെപിയില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്ന ആളെ ബിജെപിക്കാര്‍ക്ക് പോലും അറിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്.