Top

മഠത്തിനുള്ളില്‍ സംരക്ഷണം നല്‍കാനാവില്ല, മാറുന്നതാണ് നല്ലതെന്ന് കോടതി; തെരുവിലേക്ക് വലിച്ചെറിയരുതെന്ന് സിസ്റ്റര്‍ ലൂസി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കോണ്‍വെന്റിനകത്ത് പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹെക്കോടതി. കോണ്‍വെന്റില്‍ നിന്ന് മാറുന്നതാണ് ലൂസി കളപ്പുരക്ക് നല്ലതെന്നും മാറുന്ന പക്ഷം എവിടെയും സംരക്ഷണം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ മറുപടി. കേസ് വിധി പറയാന്‍ മറ്റിവെച്ചു. എന്നാല്‍ തനിക്ക് കോണ്‍വെന്റ് അല്ലാതെ മറ്റൊരു താമസസ്ഥലമില്ലെന്നും തെരുവിലേക്ക് വലിച്ചെറിയരുതെന്നും സിസ്റ്റര്‍ ലൂസി കോടതിയില്‍ പറഞ്ഞു. കേസില്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ സമയം […]

14 July 2021 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഠത്തിനുള്ളില്‍ സംരക്ഷണം നല്‍കാനാവില്ല, മാറുന്നതാണ് നല്ലതെന്ന് കോടതി; തെരുവിലേക്ക് വലിച്ചെറിയരുതെന്ന് സിസ്റ്റര്‍ ലൂസി
X

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കോണ്‍വെന്റിനകത്ത് പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹെക്കോടതി. കോണ്‍വെന്റില്‍ നിന്ന് മാറുന്നതാണ് ലൂസി കളപ്പുരക്ക് നല്ലതെന്നും മാറുന്ന പക്ഷം എവിടെയും സംരക്ഷണം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ മറുപടി. കേസ് വിധി പറയാന്‍ മറ്റിവെച്ചു.

എന്നാല്‍ തനിക്ക് കോണ്‍വെന്റ് അല്ലാതെ മറ്റൊരു താമസസ്ഥലമില്ലെന്നും തെരുവിലേക്ക് വലിച്ചെറിയരുതെന്നും സിസ്റ്റര്‍ ലൂസി കോടതിയില്‍ പറഞ്ഞു. കേസില്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ സമയം തരണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിസ്റ്റര്‍ ലൂസി തന്നെയായിരുന്നു തന്റെ ഭാഗം വാദിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായാണ് ഒരു കന്യാസ്ത്രീ ഹൈക്കോടതിയില്‍ സ്വന്തമായി കേസ് വാദിക്കുന്നത്.

അതേസമയം, തന്നെ പുറത്തേക്ക് വലിച്ചെറിയാനാണ് കോടതിയുടെയും തീരുമാനമെങ്കില്‍ തന്റെ സന്യാസം കൂടിയായിരിക്കും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയെന്നും മാധ്യമങ്ങളോട് പറഞ്ഞു.

മഠത്തിന് പുറത്തുപോകുകയാണെങ്കില്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നോട് പുറത്തുപോകാന്‍ പറഞ്ഞാല്‍ ഞാന്‍ എങ്ങോട്ടുപോകാനാണ്? എന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ എന്റെ സന്യാസവും കൂടി തെരുവിലേക്ക് വലിച്ചെറിയപ്പെടുകയാണ്. ഈ സമൂഹത്തില്‍ ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് അന്തസോടെ ജീവിക്കാന്‍ എന്ത് സാഹചര്യമാണുള്ളത്. ബിഷപ് ഫ്രാങ്കോയെ പോലെ എത്ര ലൈംഗിക വീരന്മാര്‍ മഠത്തിനുള്ളില്‍ കയറി നിരങ്ങിയാലും ഇനി എന്നെപ്പോലെ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഏതെങ്കിലും സിസ്റ്റര്‍ മഠത്തിനുള്ളില്‍ തയ്യാറാകുമോ? വേറെയാരും മുന്നോട്ടുവരാത്തതിനാലാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ട ആ സിസ്റ്റര്‍ക്ക് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തിയത്. അതിന്റെ പേരിലാണ് ഞാനിപ്പോള്‍ പുറത്താക്കപ്പെടുന്നത്. കോടതിയും എന്നോട് അങ്ങനെ പുറത്തുപോകാനാണ് പറയുന്നതെങ്കില്‍ ഇവിടെ എന്നെപ്പോലെയുള്ളവര്‍ക്ക് ജീവിച്ചിരിക്കാന്‍ സാധിക്കുമോ.

സിസ്റ്റര്‍ ലൂസി കളപ്പുര

കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ ഹാജരാവേണ്ടിയിരുന്ന സീനിയന്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിയുകയായിരുന്നു. പിന്നീട് പല അഭിഭാകരെയും ബന്ധപ്പെട്ടെങ്കിലും ആരും ഹാജരാവാന്‍ തയ്യാറായില്ല. തുടര്‍ന്ന് സിസ്റ്റര്‍ ലൂസി കളപ്പുര തന്നെ സ്വന്തമായി കേസുവാദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Also Read: ഡോ. മുഹമ്മദ് അഷീലിനെ മാറ്റിയത് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്

Next Story