Top

കൊല്ലം ജില്ലയ്ക്ക് മാത്രം അധിക ഓക്‌സിജന്‍ നല്‍കാനാവില്ല; കലക്ടറുടെ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

എല്ലാ ആഴ്ചയും കെഎംഎംഎല്‍ കൊല്ലം ജില്ലയില്‍ അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന കലക്ടറുടെ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ഏതെങ്കിലും ജില്ലയ്ക്ക് പ്രാമുഖ്യം നല്‍കി ഓക്‌സിജന്‍ വിതരണം പാടില്ലെന്നും കൊവിഡ് പ്രതിസന്ധി സംസ്ഥാനം മുഴുവനുമുണ്ടെന്നും കോടതി പറഞ്ഞു. ഇതിനാല്‍ ഓക്‌സിജന്‍ വിതരണം സംസ്ഥാനതലത്തില്‍ ക്രമീകരിക്കണമെന്നും ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണം ദുരന്ത നിവാരണ അതോറിറ്റി ഉപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ആഴ്ചയാണ് കൊല്ലം ജില്ലയിലെ കൊവിഡ് ആശുപത്രികള്‍ക്കായി പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ ചവറ കെഎംഎംഎല്ലില്‍ നിന്ന് നല്‍കണമെന്ന് കൊല്ലം […]

30 April 2021 6:13 AM GMT

കൊല്ലം ജില്ലയ്ക്ക് മാത്രം അധിക ഓക്‌സിജന്‍ നല്‍കാനാവില്ല; കലക്ടറുടെ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി
X

എല്ലാ ആഴ്ചയും കെഎംഎംഎല്‍ കൊല്ലം ജില്ലയില്‍ അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന കലക്ടറുടെ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ഏതെങ്കിലും ജില്ലയ്ക്ക് പ്രാമുഖ്യം നല്‍കി ഓക്‌സിജന്‍ വിതരണം പാടില്ലെന്നും കൊവിഡ് പ്രതിസന്ധി സംസ്ഥാനം മുഴുവനുമുണ്ടെന്നും കോടതി പറഞ്ഞു. ഇതിനാല്‍ ഓക്‌സിജന്‍ വിതരണം സംസ്ഥാനതലത്തില്‍ ക്രമീകരിക്കണമെന്നും ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണം ദുരന്ത നിവാരണ അതോറിറ്റി ഉപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കൊല്ലം ജില്ലയിലെ കൊവിഡ് ആശുപത്രികള്‍ക്കായി പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ ചവറ കെഎംഎംഎല്ലില്‍ നിന്ന് നല്‍കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാനത്തെയാകെ പരിഗണിച്ചു കൊണ്ടാണ് ഓക്‌സിജന്‍ വിതരണം നടത്തേണ്ടത്. ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

Next Story