‘രോമത്തില്‍ തൊടാന്‍ പറ്റില്ല’; കേന്ദ്ര ഏജന്‍സികളുടെ ഉമ്മാക്കി ഏല്‍ക്കില്ലെന്ന് മന്ത്രി ജലീല്‍
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന കസ്റ്റംസ് സത്യവാങ് മൂലം പുറത്തുവന്നതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. കേന്ദ്ര ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജലീല്‍ പറഞ്ഞു. അങ്ങനെയൊക്കെ അവര്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു. എന്നിട്ട് എന്തായി അവസാനം. എനിക്കെതിരെ എന്തൊക്കെയാണ് പറഞ്ഞിരുന്നത്. മൂന്ന് അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട് പറന്നിരുന്നത്? എന്നിട്ട് അവസാനം […]

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന കസ്റ്റംസ് സത്യവാങ് മൂലം പുറത്തുവന്നതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. കേന്ദ്ര ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജലീല്‍ പറഞ്ഞു.
അങ്ങനെയൊക്കെ അവര്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു. എന്നിട്ട് എന്തായി അവസാനം. എനിക്കെതിരെ എന്തൊക്കെയാണ് പറഞ്ഞിരുന്നത്. മൂന്ന് അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട് പറന്നിരുന്നത്? എന്നിട്ട് അവസാനം എന്റെ രോമത്തില്‍ തൊടാന്‍ വേണ്ടി പറ്റിയോ അവര്‍ക്ക് ആര്‍ക്കെങ്കിലും. ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലും സമാനമായി ഉണ്ടാകുക.
കെ ടി ജലീല്‍
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പ് മാത്രമാണിതെന്നും ജലീല്‍ പ്രതികരിച്ചു.
ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. മൂന്ന് മന്ത്രിമാരുടെ പങ്കിനെകുറിച്ചും സ്വപ്ന മൊഴി നല്‍കിയെന്ന് കസ്റ്റംസ് അവകാശപ്പെടുന്നു.
മുന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു. അനധികൃത പണമിടപാടും ഇവര്‍ തമ്മില്‍ നടത്തിയിരുന്നുവെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറയുന്നു. പല ഇടപാടിലും തനിക്ക് കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അവര്‍ക്ക് അറബി അറിയാത്തതിനാല്‍ ഇത്തരം ഇടപാടുകള്‍ക്ക് ട്രാന്‍സ്ലേറ്ററായി നിന്നിരുന്നുവെന്നും സ്വപ്ന പറയുന്നു.
വിവിധ ഇടപാടുകളിലായി ഉന്നതര്‍ കോടികണക്കിന് രൂപ കമ്മീഷന് പറ്റിയെന്നതടക്കമുള്ള വിവരങ്ങളാണ് സ്വപ്ന മൊഴി നല്‍കിയതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ജയിലില്‍വെച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.