Top

‘ഇനിയും ഇങ്ങനെ തുടരാനാകില്ല’; സുഖലോലുപരായ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരുടെ കണ്ണീര്‍ കാണാതെ കൊഞ്ഞനം കുത്തുന്നെന്ന് എ വി ഗോപിനാഥ്

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണങ്ങള്‍ ആവര്‍ത്തിച്ച് പാലക്കാട് വിമതസ്വരമുയര്‍ത്തുന്ന നേതാവ് എ വി ഗോപിനാഥ്. നേതൃത്വം കഠിനാധ്വാനം നടത്തുന്ന പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നില്ലെന്ന് എ വി ഗോപിനാഥ് പറഞ്ഞു. നേതൃസ്ഥാനമോ നിയസഭാ സീറ്റോ തനിക്ക് വേണ്ട. പാലക്കാട് കോണ്‍ഗ്രസില്‍ പുനസംഘടന ഉണ്ടായേ തീരൂ. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും പെരിങ്ങോട്ടുകുറിശ്ശിയില്‍ വിളിച്ചുചേര്‍ത്ത വിശ്വസ്തരുടെ യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പറഞ്ഞു. എല്ലാറ്റിലുമുപരി ഞങ്ങള്‍ക്ക് കോണ്‍ഗ്രസാണ് വലുത്. എല്ലാറ്റിലുമുപരിയായി കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളുടെ വികാരം മനസിലാക്കണം. അന്നും ഇന്നും ഇപ്പോഴും […]

11 March 2021 7:18 AM GMT

‘ഇനിയും ഇങ്ങനെ തുടരാനാകില്ല’; സുഖലോലുപരായ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരുടെ കണ്ണീര്‍ കാണാതെ കൊഞ്ഞനം കുത്തുന്നെന്ന് എ വി ഗോപിനാഥ്
X

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണങ്ങള്‍ ആവര്‍ത്തിച്ച് പാലക്കാട് വിമതസ്വരമുയര്‍ത്തുന്ന നേതാവ് എ വി ഗോപിനാഥ്. നേതൃത്വം കഠിനാധ്വാനം നടത്തുന്ന പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നില്ലെന്ന് എ വി ഗോപിനാഥ് പറഞ്ഞു. നേതൃസ്ഥാനമോ നിയസഭാ സീറ്റോ തനിക്ക് വേണ്ട. പാലക്കാട് കോണ്‍ഗ്രസില്‍ പുനസംഘടന ഉണ്ടായേ തീരൂ. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും പെരിങ്ങോട്ടുകുറിശ്ശിയില്‍ വിളിച്ചുചേര്‍ത്ത വിശ്വസ്തരുടെ യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പറഞ്ഞു.

എല്ലാറ്റിലുമുപരി ഞങ്ങള്‍ക്ക് കോണ്‍ഗ്രസാണ് വലുത്. എല്ലാറ്റിലുമുപരിയായി കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളുടെ വികാരം മനസിലാക്കണം. അന്നും ഇന്നും ഇപ്പോഴും അത് തന്നെ പറയുന്നു. പ്രവര്‍ത്തകരുടെ നെഞ്ചിടിപ്പ് മനസിലാക്കാതെ മുന്നോട്ടുപോകാനാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ അതിനൊപ്പം മുന്നോട്ടുപോകാന്‍ എന്നേപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയില്ല.

എ വി ഗോപിനാഥ്

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന ഒരു പുന:സംഘടന കോണ്‍ഗ്രസിനകത്ത് പാലക്കാട് ജില്ലയിലുണ്ടാകണം എന്നാണ് നേതാക്കളോട് ആവര്‍ത്തിച്ചത്. അതില്‍ നിന്ന് മാറി യാതൊരു വിട്ടുവീഴ്ച്ചയ്ക്കും താന്‍ ഉണ്ടാകില്ലെന്നും എ വി ഗോപിനാഥന്‍ വ്യക്തമാക്കി.

എ വി ഗോപിനാഥ് പറഞ്ഞത്

“കേരളത്തില്‍ അപൂര്‍വ്വമായ സംഘടനാ പ്രവര്‍ത്തനം നടന്ന ഒരു പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. ഈ പഞ്ചായത്തില്‍ എല്ലാം കോണ്‍ഗ്രസിന്റെ കൈപ്പിടിയിലാണ്. കര്‍ഷകരും തൊഴിലാളികളും എല്ലാവരും കോണ്‍ഗ്രസിനൊപ്പമാണ്. 42 വര്‍ഷം കോണ്‍ഗ്രസ് ഒറ്റയ്ക്ക് ആരുടേയും സഹായമില്ലാതെ ഭരിച്ച പഞ്ചായത്ത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് വിരുദ്ധ കക്ഷികള്‍ക്കെതിരെ ഉറക്കമൊഴിച്ച് നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ്.

കേരളത്തില്‍ ജീവിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരോട് ഒന്ന് സ്വയം ചിന്തിക്കാന്‍ ഞാന്‍ പറയുകയാണ്. എവിടെയങ്കിലും അമ്പത് വര്‍ഷത്തോളം ജനസമൂഹം കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുണ്ടോ? ഒരു ഭരണകര്‍ത്താവിനേയും ആശ്രയിക്കാതെ സ്വയം കഠിനാധ്വാനം ചെയ്തുകൊണ്ട് ഗ്രാമത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ജനങ്ങളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും എല്ലാ ശ്രമങ്ങളും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടി ഉപയോഗിച്ചവരാണ്. സ്വത്ത് നഷ്ടപ്പെട്ടവരുണ്ട്, കൈകാലുകള്‍ നഷ്ടപ്പെട്ടവരുണ്ട്. ജീവന്‍ വരെ പോയവരുണ്ട്. ഈ മഹത്തായ പ്രസ്ഥാനം ഉയര്‍ന്ന് പന്തലിച്ചപ്പോള്‍ മതിമറന്ന് സന്തോഷിച്ചവരാണ് നാം. നിര്‍ഭാഗ്യമെന്ന് പറയട്ടെ. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രസ്ഥാനം തകര്‍ന്ന് തകര്‍ന്ന് തരിപ്പണമായി കാണുമ്പോള്‍, മനസ് നൊന്തപ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ തീരുമാനിക്കേണ്ടി വന്നു.

പാലക്കാട് കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്നാണ് ആവശ്യപ്പെട്ടത്. ഉന്നതരായ എല്ലാ നേതാക്കളോടും അപേക്ഷിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞതിനെ മറ്റൊരു രീതിയിലെടുത്തു. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകന്റെ പ്രയാസങ്ങളും ദുഖങ്ങളും മനസിലാക്കാതെ അവരേക്കുറിച്ച് ചിന്തിക്കാതെ സുഖം മാത്രം അനുഭവിക്കുന്ന ആളുകള്‍ ഈ പാര്‍ട്ടിയുടെ തലപ്പത്ത് ഇരുന്നുകൊണ്ട് പ്രവര്‍ത്തകരെ നോക്കി കൊഞ്ഞനം കാട്ടുമ്പോഴുള്ള മാനസികമായ ബുദ്ധിമുട്ടുകള്‍ സംഘട്ടനങ്ങള്‍ എല്ലാം തുറന്നു പറയാന്‍ നിര്‍ബന്ധിതനാക്കി.

ഏത് നിയോജക മണ്ഡലത്തിലും ഞാന്‍ മത്സരിക്കാനില്ല. പാര്‍ട്ടിയുടെ ഒരു നേതൃസ്ഥാനവും എനിക്ക് വേണ്ട. പക്ഷെ, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന ഒരു പുന:സംഘടന കോണ്‍ഗ്രസിനകത്ത് പാലക്കാട് ജില്ലയിലുണ്ടാകണം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് മാറി യാതൊരു വിട്ടുവീഴ്ച്ചയ്ക്കും എ വി ഗോപിനാഥന്‍ ഉണ്ടാകില്ല.

എല്ലാറ്റിലുമുപരി ഞങ്ങള്‍ക്ക് കോണ്‍ഗ്രസാണ് വലുത്. എല്ലാറ്റിലുമുപരിയായി കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളുടെ വികാരം മനസിലാക്കണം. അന്നും ഇന്നും ഇപ്പോഴും അത് തന്നെ പറയുന്നു. പ്രവര്‍ത്തകരുടെ നെഞ്ചിടിപ്പ് മനസിലാക്കാതെ മുന്നോട്ടുപോകാനാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ അതിനൊപ്പം മുന്നോട്ടുപോകാന്‍ എന്നേപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. പാലക്കാട് കോണ്‍ഗ്രസിലെ പ്രശ്‌നം മനസിലാക്കി അടിയന്തരമായി ഇടപെടണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ഒരാഴ്ച്ചയായി എല്ലാ അപമാനവും സഹിച്ച് മുന്നോട്ടുപോകുകയാണ്. പ്രവര്‍ത്തകരെ വഞ്ചിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ല. പുനസംഘടന ഉണ്ടായേ തീരൂ.”

Next Story