നുണ പ്രചാരണത്തില്‍ മോദിയുമായി മത്സരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍; തൊഴില്‍ നല്‍കിയെന്ന് പറഞ്ഞാല്‍ ജനം ഓടിക്കും
ദില്ലി: നുണ പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മത്സരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നോട്ട് നിരോധനം, ലോക്ക്ഡൗണ്‍ എന്നിവ നടപ്പിലാക്കിയത് കര്‍ഷകരേയും ചെറുകിട വ്യാപാരികളേയും പ്രതിരോധത്തിലാക്കാനായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബാല്മീകി നഗറില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ‘താന്‍ കള്ളം പറയുകയാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. ഒപ്പം ജനങ്ങള്‍ക്കും. പ്രധാന മന്ത്രി ഇവിടെയെത്തി യുവാക്കള്‍ക്ക് രണ്ട് കോടി തൊഴിലുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പറയുകയാണെങ്കില്‍ ജനക്കൂട്ടം അദ്ദേഹത്തെ ഓടിക്കുമെന്നും […]

ദില്ലി: നുണ പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മത്സരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നോട്ട് നിരോധനം, ലോക്ക്ഡൗണ്‍ എന്നിവ നടപ്പിലാക്കിയത് കര്‍ഷകരേയും ചെറുകിട വ്യാപാരികളേയും പ്രതിരോധത്തിലാക്കാനായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബാല്മീകി നഗറില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
‘താന്‍ കള്ളം പറയുകയാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. ഒപ്പം ജനങ്ങള്‍ക്കും. പ്രധാന മന്ത്രി ഇവിടെയെത്തി യുവാക്കള്‍ക്ക് രണ്ട് കോടി തൊഴിലുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പറയുകയാണെങ്കില്‍ ജനക്കൂട്ടം അദ്ദേഹത്തെ ഓടിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘രാജ്യം എങ്ങനെയാണ് മുന്നോട്ട് കൊണ്ട് പോകേണ്ടതെന്ന് നമുക്ക് കൃത്യമായ ബോധ്യമുണ്ട്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. തൊഴില്‍ ഉറപ്പ് വരുത്തണം. എന്നാല്‍ ഒരു കാര്യം നമുക്ക് ചെയ്യുവാന്‍ കഴിയില്ല. നുണ പ്രചാരണം. നുണ പ്രചാരണത്തില്‍ നമുക്ക് പ്രധാനമന്ത്രിയുമായി മത്സരിക്കാന്‍ കഴിയില്ല.’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
സംസ്ഥാനത്തെ തൊഴിലില്ലായ്മയിലൂന്നിയായിരുന്നു രാഹുലിന്റെ പ്രചാരണം. ബീഹാറില്‍ തൊഴിലവസരങ്ങള്‍ കാണാന്‍ കഴിയില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവര്‍ നിങ്ങളോട് സത്യം പറയില്ല. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലാണ് മോദി വാഗ്ദാനം ചെയ്തതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 3 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.