Top

‘സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയുന്നതാണോ?’; നടിയുടെ സമീപനം ശരിയായില്ലെന്ന് വനിതാ കമ്മീഷന്‍

അതിക്രമം കാട്ടിയവര്‍ക്ക് മാപ്പ് നല്‍കിയ നടിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍. നടിയുടെ സമീപനം ശരിയായില്ലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. യുവനടിക്കെതിരെയുള്ള അതിക്രമമായല്ല സംഭവത്തെ കാണുന്നത്. സമൂഹത്തിനും സ്ത്രീകള്‍ക്ക് മുഴുവനുമെതിരായുള്ള കുറ്റകൃത്യമാണിതെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. മോണിങ്ങ് റിപ്പോര്‍ട്ടറിനിടെയായിരുന്നു ഷിജി ശിവജിയുടെ പ്രതികരണം. ഇത്രയും ജനസമ്പര്‍ക്കവും ജനസാന്ദ്രതയുമുള്ള ഒരു മാളില്‍ പട്ടാപ്പകല്‍ സെലിബ്രിറ്റിയായിട്ടുള്ള ഒരു പെണ്‍കുട്ടി അപമാനത്തിന് ഇരയാകേണ്ടി വന്നു എന്നുള്ളത് നമ്മുടെ സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയുന്നതാണോ? നടിയുടെ സമീപനം […]

21 Dec 2020 6:36 AM GMT

‘സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയുന്നതാണോ?’; നടിയുടെ സമീപനം ശരിയായില്ലെന്ന് വനിതാ കമ്മീഷന്‍
X

അതിക്രമം കാട്ടിയവര്‍ക്ക് മാപ്പ് നല്‍കിയ നടിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍. നടിയുടെ സമീപനം ശരിയായില്ലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. യുവനടിക്കെതിരെയുള്ള അതിക്രമമായല്ല സംഭവത്തെ കാണുന്നത്. സമൂഹത്തിനും സ്ത്രീകള്‍ക്ക് മുഴുവനുമെതിരായുള്ള കുറ്റകൃത്യമാണിതെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. മോണിങ്ങ് റിപ്പോര്‍ട്ടറിനിടെയായിരുന്നു ഷിജി ശിവജിയുടെ പ്രതികരണം.

ഇത്രയും ജനസമ്പര്‍ക്കവും ജനസാന്ദ്രതയുമുള്ള ഒരു മാളില്‍ പട്ടാപ്പകല്‍ സെലിബ്രിറ്റിയായിട്ടുള്ള ഒരു പെണ്‍കുട്ടി അപമാനത്തിന് ഇരയാകേണ്ടി വന്നു എന്നുള്ളത് നമ്മുടെ സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയുന്നതാണോ? നടിയുടെ സമീപനം ശരിയായില്ല എന്നതാണ് വനിതാ കമ്മീഷന്റെ നിലപാട്.

ഷിജി ശിവജി

വനിതാ കമ്മീഷന്‍ അംഗം പറഞ്ഞത്

“വനിതാ കമ്മീഷന്‍ ഇടപെട്ടതുകൊണ്ടാണ് കേസില്‍ പൊലീസ് ഊര്‍ജസ്വലമായത്. അതിനെ വനിതാ കമ്മീഷന്‍ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരിയെന്ന് പറയുന്ന വ്യക്തി കോടതിയിലേക്ക് വരുന്നത് സാക്ഷിയായിട്ടാണ്. സമൂഹത്തിനെതിരെയുള്ള കേസ് ആയതുകൊണ്ട് സര്‍ക്കാരാണ് വാദി. വനിതാ കമ്മീഷന്‍ ഇത് യുവനടിക്കെതിരെയുള്ള ആക്രമണം ആയിട്ടല്ല. ഇത് സ്ത്രീ സമൂഹത്തിനെതിരെ നടന്ന കുറ്റകൃത്യമാണ്. ഇത്രയും ജനസമ്പര്‍ക്കവും ജനസാന്ദ്രതയുമുള്ള ഒരു മാളില്‍ പട്ടാപ്പകല്‍ സെലിബ്രിറ്റിയായിട്ടുള്ള ഒരു പെണ്‍കുട്ടി അപമാനത്തിന് ഇരയാകേണ്ടി വന്നു എന്നുള്ളത് നമ്മുടെ സമൂഹത്തിന് ക്ഷമിക്കാന്‍ കഴിയുന്നതാണോ? നടിയുടെ സമീപനം ശരിയായില്ല എന്നതാണ് വനിതാ കമ്മീഷന്റെ നിലപാട്.”

തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞ പ്രതികളോട് ക്ഷമിക്കുകയാണെന്ന് നടി അറിയിച്ചത്. ഒപ്പം നില്‍ക്കുകയും സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കും പൊലീസിനും നന്ദി. ഇത്തരം ഒരു സാഹചര്യം ഉണ്ടായപ്പോള്‍ കൂടെ നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയുന്നതിനൊപ്പം പ്രതികളുടെ കുടുംബം കടന്ന് പോകേണ്ടി വന്ന മാനസികാവസ്ഥ താന്‍ മനസ്സിലാക്കുകയാണെന്നും നടി പറഞ്ഞു.

കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അതിക്രമം നേരിടേണ്ടി വന്ന നടിയും കുടുംബവും മാപ്പ് നല്‍കിയെങ്കിലും നിയമനടപടികള്‍ അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇന്നലെ കളശ്ശേരി സ്റ്റേഷനില്‍ കീഴടങ്ങാന്‍ എത്തുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Next Story

Popular Stories