തൃണമൂലിലേക്ക് മടങ്ങില്ലെന്ന് സുവേന്ദു അധികാരി; ബിജെപിയിലേക്കോ?
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്് നേതാവ് സൗഗത റോയിക്ക് അയച്ച സന്ദേശത്തില്‍ സുവേന്ദു അധികാരി വ്യക്തമാക്കി. സുവേന്ദു പാര്‍ട്ടി വിടില്ലെന്ന് മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയതാണെന്നും മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചെന്നും ടിഎംസി വക്താവ് പറഞ്ഞിരുന്നു. സൗഗത റോയിയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് താന്‍ തൃണമൂലിലേക്ക് മടങ്ങില്ലെന്ന് സുവേന്ദു അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് […]

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി.
പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്് നേതാവ് സൗഗത റോയിക്ക് അയച്ച സന്ദേശത്തില്‍ സുവേന്ദു അധികാരി വ്യക്തമാക്കി.
സുവേന്ദു പാര്‍ട്ടി വിടില്ലെന്ന് മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയതാണെന്നും മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചെന്നും ടിഎംസി വക്താവ് പറഞ്ഞിരുന്നു. സൗഗത റോയിയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് താന്‍ തൃണമൂലിലേക്ക് മടങ്ങില്ലെന്ന് സുവേന്ദു അറിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുവേന്ദു പശ്ചിമബംഗാള്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. കുറച്ചു നാളുകളായി അധികാരി തൃണമൂല്‍ നേതൃത്വത്തോട് പ്രകടമായ അകല്‍ച്ച കാണിച്ചിരുന്നു. പാര്‍ട്ടിയുടെ പോരോ ചിഹ്നമോ ഒന്നുമില്ലാതെയായിരുന്നു അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നത്. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ജനങ്ങളാണ് തന്റെ അവസാന വാക്കെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജിക്ക് പിന്നാലെ അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. അധികാരിയെ ബിജെപി പാര്‍ട്ടിയിലേക്ക് സ്വാഗതവും ചെയ്തിരുന്നു. അധികാരി വന്നാല്‍ സ്വാഗതം ചെയ്യുമെന്നാണ് ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് പറഞ്ഞത്.
എന്നാല്‍ തൃണമൂലിലേക്ക് മടക്കമില്ലെന്ന് വ്യക്തമാക്കിയ അധികാരി, ബിജെപിയില്‍ ചേരുമോയെന്ന് കണ്ടറിയാം.