പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് അടിച്ചു തകര്‍ത്തു
തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നെയ്യാര്‍ ഡാം പൊലീസിന് നേരെ കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊലീസ് സംഘം നെല്ലിക്കുന്നില്‍ എത്തിയത്. പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസിന് നേരെ ജീപ്പിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷം സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ജീപ്പ് അക്രമിസംഘം പൂര്‍ണമായും അടിച്ചു തകര്‍ത്തു. വ്യാപകമായ കല്ലേറുണ്ടായെന്നും […]
15 July 2021 10:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നെയ്യാര്‍ ഡാം പൊലീസിന് നേരെ കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊലീസ് സംഘം നെല്ലിക്കുന്നില്‍ എത്തിയത്. പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസിന് നേരെ ജീപ്പിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷം സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ജീപ്പ് അക്രമിസംഘം പൂര്‍ണമായും അടിച്ചു തകര്‍ത്തു. വ്യാപകമായ കല്ലേറുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിവില്‍ പൊലീസ് ഓഫീസര്‍ ടിനൊ ജോസഫിനാണ് പരിക്കേറ്റത്. പ്രദേശത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രതികള്‍ വനത്തില്‍ ഒളിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. പത്തോളം പ്രതികളുണ്ടെന്നും ചിലരെ തിരിച്ചറിഞ്ഞെന്നും നെയ്യാര്‍ സിഐ അറിയിച്ചു.
- TAGS:
- Cannabsi Mafia
- Police