Top

അസമില്‍ റിസല്‍റ്റ് വരും മുമ്പേ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കം; പ്രതിപക്ഷ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ ജയ്പൂരിലേക്ക്; ബിജെപി കൊത്തിക്കൊണ്ടുപോകുമെന്ന് ഭയം

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ആഴ്ച്ചകള്‍ ശേഷിക്കെ അസമില്‍ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കം. പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിലെ 22 സ്ഥാനാര്‍ത്ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ഫലം എതിരെന്ന് കണക്കൂകൂട്ടി ബിജെപി ഓപ്പറേഷന്‍ ലോട്ടസ് നേരത്തെ തുടങ്ങുമെന്ന് ഭയന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫ് സ്ഥിരം ‘സുരക്ഷിത താവളമായ’ ജയ്പൂര്‍ ഫെയര്‍മോണ്ട് ഹോട്ടലിലേക്ക് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്. കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നമുണ്ടായ സമയത്തും എംഎല്‍എമാരെ എത്തിച്ചത് ഫെയര്‍മോണ്ട് ഹോട്ടലിലായിരുന്നു. മഹാജോഠ് എന്നുകൂടി വിളിപ്പേരുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് […]

9 April 2021 8:18 AM GMT

അസമില്‍ റിസല്‍റ്റ് വരും മുമ്പേ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കം; പ്രതിപക്ഷ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ ജയ്പൂരിലേക്ക്; ബിജെപി കൊത്തിക്കൊണ്ടുപോകുമെന്ന് ഭയം
X

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ആഴ്ച്ചകള്‍ ശേഷിക്കെ അസമില്‍ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കം. പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിലെ 22 സ്ഥാനാര്‍ത്ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ഫലം എതിരെന്ന് കണക്കൂകൂട്ടി ബിജെപി ഓപ്പറേഷന്‍ ലോട്ടസ് നേരത്തെ തുടങ്ങുമെന്ന് ഭയന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫ് സ്ഥിരം ‘സുരക്ഷിത താവളമായ’ ജയ്പൂര്‍ ഫെയര്‍മോണ്ട് ഹോട്ടലിലേക്ക് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്. കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നമുണ്ടായ സമയത്തും എംഎല്‍എമാരെ എത്തിച്ചത് ഫെയര്‍മോണ്ട് ഹോട്ടലിലായിരുന്നു. മഹാജോഠ് എന്നുകൂടി വിളിപ്പേരുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥികളെ അസമില്‍ നിന്ന് മാറ്റിയ വിവരം കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല സ്ഥിരീകരിച്ചു.

തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ബിജെപി കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇപ്പോഴൊരു ട്രെന്‍ഡാണ്. അതുകൊണ്ട് സഖ്യം മുന്‍കരുതലെടുക്കേണ്ടതായുണ്ട്.

രണ്‍ദീപ് സിങ് സുര്‍ജേവാല

വരുന്നവരെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് രാജസ്ഥാന്‍ നിയമസഭയിലെ ചീഫ് വിപ്പും കോണ്‍ഗ്രസ് നേതാവുമായ മഹേഷ് ജോഷി പറഞ്ഞു. അവര്‍ ഏതൊക്കെ പാര്‍ട്ടിക്കാരാണെന്നും എന്തുകൊണ്ട് ഇങ്ങോട്ട് വരുന്നുവെന്നും അറിയില്ല. അവര്‍ ഏകദേശം 20ഓളം ആളുകളുണ്ട്. ചെലവുകള്‍ കോണ്‍ഗ്രസ് വഹിക്കും. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം എംഎല്‍എമാരെ വാങ്ങാന്‍ സാധ്യതയുണ്ടെന്നും മഹേഷ് ജോഷി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ ബിജെപി സര്‍ക്കാരാണ് അസമില്‍ അധികാരത്തിലെത്തിയത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ആറ് വരെയായിരുന്നു ഇക്കുറി പോളിങ്ങ്. കേരളത്തിലേയും തമിഴ്‌നാടിലേയും പുതുച്ചേരിയിലേയും പശ്ചിമബംഗാളിലേയും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് രണ്ടിന് തന്നെയാണ് അസമിലേയും വോട്ടെണ്ണുക.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്നും കോണ്‍ഗ്രസ് പൂര്‍ണമായും അധികാരത്തിന് പുറത്തായതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്. അസമില്‍ ആദ്യമായാണ് കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മത്സരിക്കുന്നത്. ജിമോചയന്‍ (ദിയോറി), പീപ്പിള്‍സ് പാര്‍ട്ടി (ജെഡിപിപി), ആദിവാസി നാഷണല്‍ പാര്‍ട്ടി (എഎന്‍പി), സിപിഐഎം, സിപിഐ, സിപിഐഎംഎല്‍, അന്‍ചലിക് ജന മോര്‍ച്ച, ബോഡോലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടി (ബിപിഎഫ്), ആര്‍ജെഡി എന്നിവരടക്കം പത്ത് പാര്‍ട്ടികള്‍ മഹാസഖ്യത്തിലുണ്ട്.

എഐയുഡിഎഫോ എന്‍ഡിഎയോ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ‘ബംഗ്ലാദേശി വംശജരില്‍’ നിന്നും വ്യത്യസ്ത ജനസമൂഹങ്ങളിലുള്ള അസം നിവാസികളുടെ അവകാശങ്ങളേയും സംസ്‌കാരത്തേയും തദ്ദേശീയ ഭാഷകളേയും സംരക്ഷിക്കുമെന്ന വാഗ്ദാനമുയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം ചവറ്റുകൊട്ടയിലെറിയും എന്ന വാക്കാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാജോഠ് നല്‍കിയത്.

Next Story