കനറാബാങ്ക് തട്ടിപ്പ്; പ്രതികളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് മാത്രം; പണം പോയ വഴി തേടി പൊലീസ്
കനറാ ബാങ്കില്‍ നിന്നും 8 കോടി 13 ലക്ഷം രൂപ തട്ടിയ കേസില്‍ പൊലീസ് പിടിയിലായ പ്രതി വിജീഷ് വര്‍ഗീസിന്റേയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ കാലി. മിനിമം ബാലന്‍സ് മാത്രമാണ് ചിലതില്‍ അവശേഷിക്കുന്നത്. അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യും മുമ്പ് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിവരം. ആറരക്കോടിയോളം രൂപ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. അമ്മ, ഭാര്യ, ഭാര്യാ പിതാവ് എന്നിവരുടെ അക്കൗണ്ടിലേക്കും പണം എത്തിയിരുന്നു. എന്നാല്‍ നിലവില്‍ പണം എവിടെയാണെന്ന് കൃത്യമായ വിവരമില്ല. ഇതില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പണം തട്ടി മൂന്ന് […]

കനറാ ബാങ്കില്‍ നിന്നും 8 കോടി 13 ലക്ഷം രൂപ തട്ടിയ കേസില്‍ പൊലീസ് പിടിയിലായ പ്രതി വിജീഷ് വര്‍ഗീസിന്റേയും ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ കാലി. മിനിമം ബാലന്‍സ് മാത്രമാണ് ചിലതില്‍ അവശേഷിക്കുന്നത്. അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യും മുമ്പ് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിവരം.
ആറരക്കോടിയോളം രൂപ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. അമ്മ, ഭാര്യ, ഭാര്യാ പിതാവ് എന്നിവരുടെ അക്കൗണ്ടിലേക്കും പണം എത്തിയിരുന്നു. എന്നാല്‍ നിലവില്‍ പണം എവിടെയാണെന്ന് കൃത്യമായ വിവരമില്ല. ഇതില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പണം തട്ടി മൂന്ന് മാസമായി ഒളിവില്‍ കഴിയുന്ന വിജീഷിനേയും കുടുംബത്തേയും ഇന്നലെയാണ് പൊലീസ് ബംഗ്ളൂരുവില്‍ നിന്നും പിടിയിലായത്.
തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലര്‍ക്കായിരുന്നു വിജീഷ്.
എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്പത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ജീവനക്കാര്‍ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ മാനേജര്‍, അസി. മാനേജര്‍, എന്നിവരടക്കം 5 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
നിക്ഷേപകരുടെ പാസ്വേര്ഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.
- TAGS:
- Canara bank
- Money Fraud