കേന്ദ്രത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെ കാനഡ പ്രധാനമന്ത്രി; ‘സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നില്ക്കും’
ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ലോകത്തെവിടെയും നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമെന്നാണ് കാനഡ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ ട്രൂഡോ കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും കനേഡിയന്‍ സര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കവെയാണ് കാനഡ പ്രധാനമന്ത്രി വീണ്ടും നയം വ്യക്തമാക്കിയിരിക്കുന്നത്. ‘ ലോകമെമ്പാടുമുള്ള സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശത്തിനായി കാനഡ എല്ലായ്പ്പോഴും നിലകൊള്ളും. അനുനയത്തിനും (കര്‍ഷകരുമായുള്ള) ചര്‍ച്ചകള്‍ക്കും ശ്രമം നടക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ ജസ്റ്റിന് ട്രൂഡോ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. […]

ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ലോകത്തെവിടെയും നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമെന്നാണ് കാനഡ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ ട്രൂഡോ കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും കനേഡിയന്‍ സര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കവെയാണ് കാനഡ പ്രധാനമന്ത്രി വീണ്ടും നയം വ്യക്തമാക്കിയിരിക്കുന്നത്.
‘ ലോകമെമ്പാടുമുള്ള സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശത്തിനായി കാനഡ എല്ലായ്പ്പോഴും നിലകൊള്ളും. അനുനയത്തിനും (കര്‍ഷകരുമായുള്ള) ചര്‍ച്ചകള്‍ക്കും ശ്രമം നടക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ ജസ്റ്റിന് ട്രൂഡോ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്തു വന്നിരുന്നു. ജസ്റ്റിന് ട്രൂഡോയുടെ പരാമര്‍ശം ഇന്ത്യാ-കാനഡ ബന്ധത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്നാണ് വിദേശകാര്യ മന്ത്രാലയം കനേഡിയന്‍ ഹൈക്കമ്മീഷണറെ അറിയിച്ചത്. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ വിയോജിപ്പ് അറിയിച്ചത്.
ഇത്തരം പരാമര്‍ശങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അത് ഇന്ത്യാ-കാനഡ ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗുരുനാനാക്കിന്റെ ജന്മജിനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലാണ് ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ട്രൂഡോ പറഞ്ഞിരുന്നു. ജസ്റ്റിന് ട്രൂഡോയും ചില കനേഡിയന്‍ മന്തിമാരും എംപിമാരും നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷ ഭാഷയിലാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
‘ഇന്ത്യന്‍ പൗരരുടെ സുരക്ഷയ്ക്കുവേണ്ടി നിലകൊള്ളുമെന്നാണ് കനേഡിയന്‍ സര്‍ക്കാരില്‍നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എക്സ്ട്രീമിസ്റ്റ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രസ്താവനകളില്‍നിന്നും രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം’, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.