Top

‘കെ എം വരട്ടെ’; മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യം; രാഹുലിന്റെ ട്വിറ്റീന് അടിയിലും ക്യാമ്പയിന്‍

കെ മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ ക്യാമ്പയിന്‍. രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് മുരളീധരനായുള്ള ആവശ്യം ശക്തമാക്കികൊണ്ട് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീധനം ആവശ്യപ്പെട്ട് ​ഭർത്താവ് ഗർഭിണിയായ ഭാര്യയെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു; ചോരയൊലിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, കേസ് കെപിസിസി, ഡിസിസി പുനഃസംഘടനാ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കെ മുരളീധരന്‍ തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് […]

30 Jun 2021 8:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കെ എം വരട്ടെ’; മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യം; രാഹുലിന്റെ ട്വിറ്റീന് അടിയിലും ക്യാമ്പയിന്‍
X

കെ മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ ക്യാമ്പയിന്‍. രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് മുരളീധരനായുള്ള ആവശ്യം ശക്തമാക്കികൊണ്ട് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

സ്ത്രീധനം ആവശ്യപ്പെട്ട് ​ഭർത്താവ് ഗർഭിണിയായ ഭാര്യയെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു; ചോരയൊലിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, കേസ്

കെപിസിസി, ഡിസിസി പുനഃസംഘടനാ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കെ മുരളീധരന്‍ തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിച്ചത്. കെവി തോമസ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് മുരളീധരന്‍ കണ്‍വീനറാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് താരിഖ് അന്‍വര്‍ അറിയിക്കുന്നത്.

k-muraleedharan-comment-1

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത്; സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, മൊഴി പരിശോധിച്ച ശേഷം കൂടുതല്‍ നടപടി

ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തെ മറികടന്ന് പ്രവര്‍ത്തകരുടെ ആവശ്യമനുസരിച്ച് പ്രതിപക്ഷനേതാവിനേയും കെപിസിസി അധ്യക്ഷനേയും പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത ആശയക്കുഴപ്പം യുഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചാണ്.

Next Story