‘ഇവിടെയാരും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ല, മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചിട്ടില്ല, ആരും പട്ടിണിയും കിടന്നിട്ടില്ല’; ‘സിസ്റ്റം ശരിയല്ല’ വാദത്തെ വെട്ടി ‘സിസ്റ്റം ശരിയാണ്’; വാക്ക്പോര് തുടരുന്നു
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് സോഷ്യല്‍മീഡിയയില്‍ ‘സിസ്റ്റം ശരിയല്ല’ വാക്ക്പോരുകള്‍ സജീവമായത്. സംസ്ഥാനസര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളില്‍ പിഴവുണ്ടെന്ന് ആരോപിച്ചാണ് സൈബര്‍ ലോകത്തെ ഒരു വിഭാഗം ‘സിസ്റ്റം ശരിയല്ല’ ക്യാമ്പയിനുമായി രംഗത്തെത്തിയത്. സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല, എന്നാല്‍ വാടക കൊടുക്കാതിരിക്കാന്‍ പറ്റില്ല, ജോലിക്ക് പോകാന്‍ പാടില്ല, എന്നാല്‍ കറന്റ് ബില്ലും ലോണും അടക്കാതെ പറ്റില്ല തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ഉന്നയിച്ചിരുന്നത്. അതേസമയം, സൈബര്‍ ലോകത്തെ […]
14 July 2021 8:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് സോഷ്യല്‍മീഡിയയില്‍ ‘സിസ്റ്റം ശരിയല്ല’ വാക്ക്പോരുകള്‍ സജീവമായത്. സംസ്ഥാനസര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളില്‍ പിഴവുണ്ടെന്ന് ആരോപിച്ചാണ് സൈബര്‍ ലോകത്തെ ഒരു വിഭാഗം ‘സിസ്റ്റം ശരിയല്ല’ ക്യാമ്പയിനുമായി രംഗത്തെത്തിയത്. സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല, എന്നാല്‍ വാടക കൊടുക്കാതിരിക്കാന്‍ പറ്റില്ല, ജോലിക്ക് പോകാന്‍ പാടില്ല, എന്നാല്‍ കറന്റ് ബില്ലും ലോണും അടക്കാതെ പറ്റില്ല തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ഉന്നയിച്ചിരുന്നത്.


അതേസമയം, സൈബര്‍ ലോകത്തെ ഇടത് അനുഭാവികള്‍ ഇതിനെ എതിര്ത്തെത്തിയത് സര്‍ക്കാര്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ഒരു വ്യാപാരസ്ഥാപനവും പൂട്ടിയിടാന്‍ ഒരു സര്‍ക്കാര്‍ ആഗ്രഹിക്കില്ലെന്നും വ്യക്തമാക്കി കൊണ്ടാണ്. എത്രയും വേഗം വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. അല്ലാതെ കട തുറക്കുന്നതിന്റെ സമയമോ, കണ്ടയിന്റ്മെന്റ് സോണ്‍ തീരുമാനിക്കുന്നതിന്റെ രീതിയോ പറഞ്ഞ് തര്‍ക്കിക്കുകയല്ല വേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
അഭിപ്രായങ്ങള്‍ ഇങ്ങനെ: ”കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഓക്സിജന്‍ കിട്ടാതെയോ ചികിത്സ കിട്ടാതെയോ ആരും മരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുകയോ കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യേണ്ടിവന്നിട്ടില്ല. കൊവിഡ് കാലത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടിയും വന്നിട്ടില്ല. അതായത് ഇവിടുത്തെ സിസ്റ്റം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന്.”
”കൊവിഡിനെ നേരിടാന്‍ മനുഷ്യന്റെ കയ്യില്‍ ഇപ്പോഴുള്ള ആയുധം വാക്സിന് ആണ്. അത് പരമാവധി വേഗത്തില്‍ എല്ലാവര്ക്കും കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. രണ്ടാം തരംഗ സമയത്ത് തന്നെ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കണമെന്ന് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്മേല് അലസ മനോഭാവമാണ് കേന്ദ്രം പുലര്‍ത്തിയത്. കേന്ദ്രം ആദ്യം വാക്സിന് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചു. പിന്നെ ഇരട്ടിവിലയ്ക്ക് സംസ്ഥാനങ്ങളോട് വാങ്ങാന്‍ പറഞ്ഞു. കോടതി ഇടപെട്ടതോടെയാണ് വാക്സിന് സൗജന്യമാക്കാന്‍ തയ്യാറായത്. എന്നാല്‍ ഇപ്പോള്‍ വാക്സിന് ആവശ്യത്തിന് ലഭ്യമാക്കാന്‍ തയ്യാറാവുന്നുമില്ല. കേന്ദ്രത്തിന്റെ ആ സിസ്റ്റമാണ് മാറേണ്ടത്. ഈ നിസ്സംഗത തുടര്‍ന്നാല്‍ ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ കോവിഡ് വന്ന് മരണപ്പെടുന്ന രാജ്യം ഇന്ത്യയാകും.”





