ഒടുവില്‍ ക്യാമറ മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് സിനിമാ സ്റ്റൈല്‍ ഓപ്പറേഷനില്‍
നിരവധി മോഷ്ണ കേസുകളില്‍ പ്രതിയായ ബിനു കൃഷ്ണനെ നാടകീയമായി പിടികൂടി നാട്ടുകാര്‍. വര്‍ക്കല ഡി വൈ എസ് പി ബിനുകുട്ടന് നിര്‍ദേശത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് സൂചന. പിടിയാലാകുമെന്ന് ഉറപ്പായതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവാക്കള്‍ ചേര്‍ന്ന് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാമറ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നല്‍കാതെ മുങ്ങുകയാണ് സ്ഥിരമായി ബിനു കൃഷ്ണന് ചെയ്യുന്നത്. ഇത് മനസിലാക്കിയ യുവാക്കള്‍ ഇയാള്‍ക്കായി സമാന രീതിയില്‍ കെണിയൊരുക്കുകയായിരുന്നു. ഒഎല്‍എക്സില്‍ ക്യാമറകള്‍ വാടകയ്ക്ക് നല്‍കാനുണ്ടെന്ന് വ്യാപകമായി […]
8 July 2021 4:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിരവധി മോഷ്ണ കേസുകളില്‍ പ്രതിയായ ബിനു കൃഷ്ണനെ നാടകീയമായി പിടികൂടി നാട്ടുകാര്‍. വര്‍ക്കല ഡി വൈ എസ് പി ബിനുകുട്ടന് നിര്‍ദേശത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് സൂചന. പിടിയാലാകുമെന്ന് ഉറപ്പായതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവാക്കള്‍ ചേര്‍ന്ന് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ക്യാമറ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നല്‍കാതെ മുങ്ങുകയാണ് സ്ഥിരമായി ബിനു കൃഷ്ണന് ചെയ്യുന്നത്. ഇത് മനസിലാക്കിയ യുവാക്കള്‍ ഇയാള്‍ക്കായി സമാന രീതിയില്‍ കെണിയൊരുക്കുകയായിരുന്നു.
ഒഎല്‍എക്സില്‍ ക്യാമറകള്‍ വാടകയ്ക്ക് നല്‍കാനുണ്ടെന്ന് വ്യാപകമായി പരസ്യം നല്കി. പരസ്യം ശ്രദ്ധയില്‍പ്പെട്ട ബിനു കൃഷ്ണന് ക്യാമറ വാടകയ്ക്ക് എടുക്കാനായി പരസ്യം നല്കിയവര് പറഞ്ഞ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ബിനു കൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞതോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു
. നേരത്തെ സമാന കേസില്‍ ഇയാളെ പിടികൂടണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള ക്യാമറ ഇയാള്‍ തട്ടിപ്പിലൂടെ കൈകാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.