‘ലേഡി മോഹന്‍ലാല്‍ വിശേഷണം ഉര്‍വ്വശിയെ അപമാനിക്കല്‍’; സത്യന്‍ അന്തിക്കാട്

നടി ഉര്‍വ്വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യന്‍ അന്തിക്കാട്. ആ വിളി ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യമാണണെന്ന് സംവിധായകന്‍ പറഞ്ഞു. ഉര്‍വ്വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. ഉര്‍വശിക്ക് ഉര്‍വശിയുടേതായ വ്യക്തിത്വവും മോഹന്‍ലാലിന് മോഹന്‍ലാലിന്റേതായ വ്യക്തിത്വവുമുണ്ടെന്ന് സത്യന്‍ അന്തിക്കാട് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വ്വശി എന്ന് വിളിക്കാറില്ലല്ലോ? ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണ്.

സത്യന്‍ അന്തിക്കാട്

മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉര്‍വ്വശി. ഇരുവരും ഒരേ ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ഉര്‍വ്വശിയ്ക്ക് സിനിമയോടുള്ള അര്‍പ്പണ ബോധം കണ്ടു പഠിക്കേണ്ടതാണെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

Latest News