25 വര്‍ഷത്തിനിടെ തോറ്റവര്‍ക്കായി ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷയുമായി കാലിക്കറ്റ് സര്‍വ്വകലാശാല
കാല് നൂറ്റാണ്ടിനിടെ നടന്ന ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ തോറ്റവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്താന്‍ അക്കാദമിക് കൗണ്‍സിലിന്റെ അനുമതി ലഭിച്ചു.

കാല് നൂറ്റാണ്ടിനിടെ നടന്ന ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ തോറ്റവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്താന്‍ അക്കാദമിക് കൗണ്‍സിലിന്റെ അനുമതി ലഭിച്ചു. 1995 മുതല്‍ കാലിക്കറ്റില്‍ വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തോറ്റ വിഷയങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയെടുക്കാനാണ് അവസരമൊരുങ്ങുന്നത്.
പരീക്ഷകളുടെ നടത്തിപ്പിന് ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ക്ക് പഴയ സിലബസില്‍ സപ്ലിമെന്ററി പരീക്ഷ നടത്താനാണു തീരുമാനം. സിലബസുകളുടെ മാറ്റം കണക്കിലെടുത്ത് പരീക്ഷകള്‍ക്കായി ഒരു ലക്ഷത്തോളം ചോദ്യപേപ്പറുകള്‍ തയാറാക്കേണ്ടി വരുമെന്നാണ് കരുതുന്നത്. പഴയ സിലബസുകള്‍ ലഭ്യമാകുന്നതനുസരിച്ച് പരീക്ഷകള്‍ ആരംഭിക്കും. അപേക്ഷാ ഫീസും പരീക്ഷാ ഫീസും പിന്നീട് തീരുമാനിക്കും. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ എഴുതുന്നവര്‍ക്ക് മോഡറേഷന് നല്കാന് നേരത്തേ സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തീരുമാനമെടുത്തിരുന്നെങ്കിലും ഇന്നലെ അക്കാദമിക് കൗണ്‍സില്‍ ഈ വിഷയം പരിഗണിച്ചില്ല.
മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തില്‍ 2019 മാര്‍ച്ച് 2ന് കാലിക്കറ്റില്‍ നടന്ന മിനിസ്റ്റേഴ്സ് അദാലത്തിലാണ് 1995 മുതല്‍ പഠിച്ചിറങ്ങിയവര്ക്കായാണ് സപ്ലിമെന്ററി പരീക്ഷ നടത്താനുള്ള തീരുമാനമെടുത്തതിരിക്കുന്നത്. പുനഃപരീക്ഷയ്ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാര്‍ഥികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍, മിനിസ്റ്റേഴ്സ് അദാലത്തിന് നിയമ പ്രാബല്യമില്ലെന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ വിഷയം കാലിക്കറ്റിലെ അക്കാദമിക് കൗണ്‍സില്‍ അനുമതിക്കു വിടുകയായിരുന്നു.
മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്ത് വിവാദമായതോടെ ഇതുമായി ബന്ധപ്പെട്ട ഫയലിന്റെ പേര് കാലിക്കറ്റില്‍ മാറ്റിയിരുന്നു. മിനിസ്റ്റേഴ്സ് അദാലത്ത്’ എന്നതിനു പകരം ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ’ എന്നാക്കിയാണ് ഫയല്‍ കഴിഞ്ഞ ദിവസം അക്കാദമിക് കൗണ്‍സിലിനു മുന്പില് അവതരിപ്പിച്ചിരിക്കുന്നത്.
- TAGS:
- Calicut University