Top

കൊവിഡ്19: കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചു; ഇന്ന് മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

സർവ്വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ കൊവിഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാലാണ് ഈ നടപടി.

27 Oct 2020 5:32 AM GMT
മുഹമ്മദ് സിയാദ് എൻ.ടി

കൊവിഡ്19: കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചു; ഇന്ന് മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
X

കാലിക്കറ്റ് സർവ്വകലാശാല ഒക്ടോബർ ഇരുപത്തിയേഴ് മുതൽ നവംബർ രണ്ട് വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർവ്വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ കൊവിഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാലാണ് ഈ നടപടി. സർവ്വകലാശാല ഓഫീസുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പിജി ഏകജാലക പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 28ന് ഉച്ചക്ക് ഒരു മണി വരെ അപേക്ഷയില്‍ സമര്‍പ്പിച്ച ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും കണ്ടൈൻമെൻറ് സോണിലുള്ള വിദ്യാർത്ഥികൾക്കും, ഭിന്നശേഷി വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതാൻ ആവില്ല എന്ന സാഹചര്യം നില നിൽക്കെ ഈ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുഖ്യമന്ത്രി, ഗവർണർ, വൈസ് ചാൻസലർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെ ആണ് സർവ്വകലാശാല ഒക്ടോബർ ഇരുപത്തിയേഴ് മുതൽ നവംബർ രണ്ട് വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നത്.

Next Story