Top

വിശ്വാസികളെ ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിനം ഓര്‍മ്മിപ്പിച്ച് സഭാ കലണ്ടര്‍; ബിഷപ്പ് തല്‍സ്ഥാനത്ത് തുടരുമെന്ന് സഭ; വ്യാപകപ്രതിഷേധം

അതിരൂപതയുടെ നടപടിയ്‌ക്കെതിരെ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

14 Dec 2020 1:37 AM GMT

വിശ്വാസികളെ ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിനം ഓര്‍മ്മിപ്പിച്ച് സഭാ കലണ്ടര്‍; ബിഷപ്പ് തല്‍സ്ഥാനത്ത് തുടരുമെന്ന് സഭ; വ്യാപകപ്രതിഷേധം
X

കന്യാസ്ത്രീയെ പീഢിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവുമായി പുറത്തിറങ്ങിയ തൃശ്ശൂര്‍ അതിരൂപതയുടെ സഭാ കലണ്ടര്‍ വിവാദത്തില്‍. അടുത്തവര്‍ഷത്തേക്കായി കാത്തോലിക്ക സഭ പുറത്തിറക്കിയ കലണ്ടറിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും ജന്മദിനവും അടയാളപ്പെടുത്തിയിരിക്കുന്നത്. മറ്റ് പ്രധാനപുരോഹിതരുടെ ചിതത്തിനൊപ്പമാണ് മാര്‍ച്ച് മാസത്തെ പേജില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവുമുള്ളത്.

ബലാത്സംഗക്കേസ് പ്രതിയുടെ ചിത്രം അച്ചടിച്ച കലണ്ടറിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അതിരൂപതയുടെ നടപടിയ്‌ക്കെതിരെ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

എന്നാല്‍ പ്രതിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് സ്വാഭാവികമായ നടപടിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സഭ. ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗക്കേസ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ തല്‍സ്ഥാനത്തുതന്നെ തുടരുമെന്നും സഭ അറിയിച്ചു.

അതിരൂപതയിലെ ഒന്നരലക്ഷത്തിലധികം വരുന്ന വിശ്വാസികള്‍ക്കാണ് കലണ്ടര്‍ വിതരണം ചെയ്യുന്നത്. മാര്‍ച്ച് 25നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിനമെന്ന് ചിത്രത്തോടൊപ്പം കലണ്ടറില്‍ അടിക്കുറിപ്പുമുണ്ട്.

Next Story