Top

നാരദാ ഒളിക്യാമറക്കേസില്‍ തൃണമൂല്‍ നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നാരദാ ഒളിക്യാമറാക്കേസില്‍ മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക. മെയ് 21ന് കൊല്‍ക്കത്ത ഹൈക്കോടതിയാണ് തൃണമൂല്‍ നേതാക്കളെ ജയിലില്‍ നിന്ന് ഹൗസ് അറസ്റ്റിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. തൃണമൂല്‍ നേതാക്കളുടെ ജാമ്യം സ്‌റ്റേ ചെയ്ത നടപടിയെ കൊല്‍ക്കത്ത ഹൈക്കോതി ഇടക്കാല ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് കേസ് പരിഗണനയ്‌ക്കെടുക്കാന്‍ അഞ്ചംഗ വിശാല ജഡ്ജിങ്ങ് കമ്മിറ്റിയെ ബിന്‍ഡാള്‍ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ […]

27 May 2021 11:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാരദാ ഒളിക്യാമറക്കേസില്‍ തൃണമൂല്‍ നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

നാരദാ ഒളിക്യാമറാക്കേസില്‍ മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക.

മെയ് 21ന് കൊല്‍ക്കത്ത ഹൈക്കോടതിയാണ് തൃണമൂല്‍ നേതാക്കളെ ജയിലില്‍ നിന്ന് ഹൗസ് അറസ്റ്റിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. തൃണമൂല്‍ നേതാക്കളുടെ ജാമ്യം സ്‌റ്റേ ചെയ്ത നടപടിയെ കൊല്‍ക്കത്ത ഹൈക്കോതി ഇടക്കാല ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് കേസ് പരിഗണനയ്‌ക്കെടുക്കാന്‍ അഞ്ചംഗ വിശാല ജഡ്ജിങ്ങ് കമ്മിറ്റിയെ ബിന്‍ഡാള്‍ നിയോഗിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാക്കളുടെ ഹൗസ് അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സി ബി ഐക്ക് തിരിച്ചടി നേരിട്ടിരുന്നു. ഹര്‍ജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലിരിക്കെ സുപ്രീംകോടതിയെ അന്വോഷണ ഏജന്‍സി സമീപിക്കേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയെ തന്നെ സമീപിക്കാനാണ് സി ബി ഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഇന്നത്തെ വിധി ഇരുപക്ഷത്തിനും ഒരു പോലെ പ്രധാനമാണ്. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എം എല്‍ എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരാണ് നാരദാ ഒളിക്യാമറാക്കേസില്‍ അറസ്റ്റിലായത്.

Next Story