സിഎജി വിവാദത്തില്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കാനൊരുങ്ങി പ്രതിപക്ഷം; നീക്കങ്ങള്‍ കടുപ്പിച്ച് സര്‍ക്കാരും
തിരുവനന്തപുരം: സിഎജി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം. രാഷ്ട്രപതിക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനം. ഇതിനായി നിയമ വിദഗ്ധരോട് അടക്കം പ്രതിപക്ഷം കൂടിയാലോചന നടത്തി. സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് ഗുരുതര ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്. സിഎജിയില്‍ കിഫ്ബിയിലെ കരട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എതിര്‍പ്പ് ശക്തമാക്കുന്നുണ്ട്. സിഎജിയെ രേഖാമൂലം വിയോജിപ്പ് അറിയിക്കും. എതിര്‍പ്പ് വ്യക്തമാക്കി ചീഫ് സെക്രട്ടറി കത്ത് നല്‍കാനാണ് തീരുമാനം. സര്‍ക്കാരിന് നല്കിയ കരട് റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിടാനുള്ള […]

തിരുവനന്തപുരം: സിഎജി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം. രാഷ്ട്രപതിക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനം. ഇതിനായി നിയമ വിദഗ്ധരോട് അടക്കം പ്രതിപക്ഷം കൂടിയാലോചന നടത്തി. സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് ഗുരുതര ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്.
സിഎജിയില്‍ കിഫ്ബിയിലെ കരട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എതിര്‍പ്പ് ശക്തമാക്കുന്നുണ്ട്. സിഎജിയെ രേഖാമൂലം വിയോജിപ്പ് അറിയിക്കും. എതിര്‍പ്പ് വ്യക്തമാക്കി ചീഫ് സെക്രട്ടറി കത്ത് നല്‍കാനാണ് തീരുമാനം.
സര്‍ക്കാരിന് നല്കിയ കരട് റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിടാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം. മസാല ബോണ്ടടക്കമുള്ള കിഫ്ബി വായ്പകള്‍ അനധികൃതമെന്നും ഭരണ ഘടനാ വിരുദ്ധമാണെന്നുമാണ് കരട് റിപ്പോര്‍ട്ട. എന്നാല്‍ പരിശോധനയില്‍ ഒന്നും ഒരിടത്തും ഇല്ലാതിരുന്ന വാദങ്ങളള് കരട് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചത് ഗൂഢാലോചനയാണെന്നാണ് സര്‍ക്കാര്‍ വാദം.
- TAGS:
- cag controversy