Top

‘കൊറോണയുടെ രൂപം മാത്രം, പുത്തൂലഞ്ഞ് നില്‍ക്കുന്നത് കടമ്പ് മരം’; അപൂര്‍വ്വ കാഴ്ച ഏങ്ങണ്ടിയൂരില്‍

കൊറോണ വൈറസിന്റെ രൂപ സാദൃശ്യം മാത്രം, ഏങ്ങണ്ടിയൂരില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് അപൂര്‍വമായ കടമ്പ് മരം. നിത്യഹരിത വനപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന കടമ്പ് മരം അപൂര്‍വ്വമായാണ് സമതലങ്ങളില്‍ വളര്‍ന്നു പൂവിട്ടെന്ന അപൂര്‍വത കൂടിയാണ് ഏങ്ങണ്ടിയൂര്‍ എലൈറ്റ് പടി ചുള്ളിപറമ്പില്‍ ജയരാജന്റെ വീടിനെ ശ്രദ്ധേയമാവുന്നത്. ടെന്നിസ് ബോളിന്റെ ആകൃതിയുള്ള കടമ്പിന്‍ പൂവിന് കൊറോണ വൈറസിനോടുള്ള രൂപ സാദൃശ്യവും കൗതുകം വര്‍ദ്ധിപ്പിക്കുന്നു. പത്ത് വര്‍ഷം മുമ്പ് തൃശൂരില്‍ നിന്നാണ് ധര്‍മരാജന്‍ കടമ്പ് തൈ വാങ്ങി നട്ടത്. നാല് വര്‍ഷമായി കടമ്പ് പൂക്കാറുണ്ടായിരുന്നെങ്കിലും […]

14 Jun 2021 9:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊറോണയുടെ രൂപം മാത്രം, പുത്തൂലഞ്ഞ് നില്‍ക്കുന്നത് കടമ്പ് മരം’; അപൂര്‍വ്വ കാഴ്ച ഏങ്ങണ്ടിയൂരില്‍
X

കൊറോണ വൈറസിന്റെ രൂപ സാദൃശ്യം മാത്രം, ഏങ്ങണ്ടിയൂരില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് അപൂര്‍വമായ കടമ്പ് മരം. നിത്യഹരിത വനപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന കടമ്പ് മരം അപൂര്‍വ്വമായാണ് സമതലങ്ങളില്‍ വളര്‍ന്നു പൂവിട്ടെന്ന അപൂര്‍വത കൂടിയാണ് ഏങ്ങണ്ടിയൂര്‍ എലൈറ്റ് പടി ചുള്ളിപറമ്പില്‍ ജയരാജന്റെ വീടിനെ ശ്രദ്ധേയമാവുന്നത്. ടെന്നിസ് ബോളിന്റെ ആകൃതിയുള്ള കടമ്പിന്‍ പൂവിന് കൊറോണ വൈറസിനോടുള്ള രൂപ സാദൃശ്യവും കൗതുകം വര്‍ദ്ധിപ്പിക്കുന്നു.

പത്ത് വര്‍ഷം മുമ്പ് തൃശൂരില്‍ നിന്നാണ് ധര്‍മരാജന്‍ കടമ്പ് തൈ വാങ്ങി നട്ടത്. നാല് വര്‍ഷമായി കടമ്പ് പൂക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ മരം നിറയെ പൂത്തുലഞ്ഞ് നില്‍ക്കുന്ന കാഴ്ച്ചയാണ്. കൗതുകമുണ്ടാക്കുന്നത്. മഴക്കാലത്താണ് കടമ്പ് പൂവിടുന്നത്. ഏറെ ഔഷധ ഗുണങ്ങളുള്ള കടമ്പിന്‍ പൂവ് ശലഭങ്ങള്‍ക്കും ഏറെ പ്രിയങ്കരമാണ്.

പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന മരം കൂടിയാണ് കടമ്പ് എന്നാണ് ജയരാജന്‍ പറയുന്നത്. മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ ഗോപികമാരുടെ വസ്ത്രങ്ങള്‍ ഒളിപ്പിച്ചത് കടമ്പ് മരത്തിലാണ്. കാളിയമര്‍ദ്ദനത്തിനായി കാളിന്ദി നദിയിലേക്ക് ശ്രീകൃഷ്ണന്‍ ചാടിയത് കടമ്പുമരത്തില്‍ നിന്നാണെന്നുമാണ് പറയപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറമാണ് പൂക്കള്‍ക്ക്. ഒരു ഇന്തോ-മലയന്‍ സസ്യമാണ് കടമ്പ് ഇക്കാലത്ത് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. കടമ്പ് പൂത്തുലഞ്ഞ് നില്‍ക്കുന്ന വളരെ അപൂര്‍വ്വമായ കാഴ്ച കാണാന്‍ നിരവധി പേര്‍ ഇവിടെ എത്തുന്നുണ്ട്.

റൂബിയേസി സസ്യകുടുംബത്തില്‍ സിങ്കൊണോയ്‌ഡേ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു ഒരിനം ഇലപൊഴിയും മരമാണ് കടമ്പ് Neolamarckia cadamba എന്നാണ് ശാസ്ത്രീയ നാമം. കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിന്‍ കരയില്‍ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന പേരിന് അടിസ്ഥാനം . ഇന്ത്യ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിലും ഇവ വളരുന്നു.

Next Story

Popular Stories