Top

രവിശങ്കര്‍ പ്രസാദും, പ്രകാശ് ജാവദേക്കറും പുറത്ത്; കേന്ദ്ര മന്ത്രിസഭയില്‍ സമ്പൂര്‍ണ അഴിച്ചുപണി

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും പുറത്ത്. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖരായ രണ്ട് മന്ത്രിമാര്‍ കൂടിയാണ് പുനഃസംഘടനയില്‍ ഒഴിവാക്കുന്നത്. നിലവിലെ കാബിനറ്റില്‍ നിന്നും നിലവില്‍ 14 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാറിനിന്നും പുറത്തേക്ക് പോവുന്നത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ പ്രമുഖര്‍ ഉള്‍പ്പെടെയാണ് നേരത്തെ രാജിവച്ചത്. കേന്ദ്ര സാമൂഹിക മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്തിനെ കഴിഞ്ഞദിവസം കര്‍ണ്ണാടക ഗവര്‍ണ്ണറായും […]

7 July 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രവിശങ്കര്‍ പ്രസാദും, പ്രകാശ് ജാവദേക്കറും പുറത്ത്; കേന്ദ്ര മന്ത്രിസഭയില്‍ സമ്പൂര്‍ണ അഴിച്ചുപണി
X

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും പുറത്ത്. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖരായ രണ്ട് മന്ത്രിമാര്‍ കൂടിയാണ് പുനഃസംഘടനയില്‍ ഒഴിവാക്കുന്നത്. നിലവിലെ കാബിനറ്റില്‍ നിന്നും നിലവില്‍ 14 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാറിനിന്നും പുറത്തേക്ക് പോവുന്നത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ പ്രമുഖര്‍ ഉള്‍പ്പെടെയാണ് നേരത്തെ രാജിവച്ചത്.

കേന്ദ്ര സാമൂഹിക മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്തിനെ കഴിഞ്ഞദിവസം കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചിരുന്നു. മന്ത്രിപദവികളിലെ അഴിച്ചുപണികളുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കെ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെയും രാജിയുണ്ടാകുമെന്നാണ് സൂചന. സദാനന്ദ ഗൗഡ, സന്തോഷ് ഗംഗ്‌വാര്‍, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്ത്രേ, റാവു സാഹിബ് ധന്‍വേ, പ്രതാപ് സാരംഗി, ബാബുല്‍ സുപ്രിയോ, അശ്വിനി ചൗബേ എന്നിവര്‍ക്കാണ് ഇപ്പോള്‍ പുറത്തേക്കുള്ള വഴിതുറന്നത്.

നിയുക്ത മന്ത്രിമാരു പട്ടിക

 1. നാരായണ്‍ ടാതു റാണെ
 2. സര്‍ബാനന്ദ സോനോവാള്‍
 3. ഡോ. വീരേന്ദ്ര കുമാര്‍
 4. ജ്യോതിരാതിത്യ സിന്ധ്യ
 5. രാമചന്ദ്രപ്രസാദ്
 6. അശ്വിനി വൈഷ്‌ണോ
 7. പശുപതി കുമാര്‍ പരാസ്
 8. കിരണ്‍ റിജ്ജ്ജു
 9. രാജ്കുമാര്‍ സിങ്
 10. ഹര്‍ദീപ് സിങ് പുരി
 11. മന്‍ഷുക് മന്‍ഡാവിയ
 12. 12.ഭൂപേന്ദ്ര യാദവ്
 13. പര്‍ഷോതം രുപാല
 14. ജി. കിഷന്‍ റെഡ്ഡി
 15. പങ്കജ് ചൗധരി
 16. അനുപ്രിയസിങ് പട്ടേല്‍
 17. സത്യപാല്‍ സിങ് ബഹേല്‍
 18. രാജീവ് ചന്ദ്രശേഖര്‍
 19. ശോഭ കരന്ദ്‌ലജെ
 20. ഭാനു പ്രതാപ് സിങ് വര്‍മ
 21. ദര്‍ശമ വിക്രം ജാര്‍ദേഷ്
 22. മീനാക്ഷി ലേഖി
 23. അന്നപൂര്‍ണദേവി
 24. എ. നാരായണസ്വാമി
 25. കൗശല്‍ കിഷോര്‍
 26. അജയ് ഭട്ട്
 27. ബി.എല്‍. വര്‍മ
 28. അജയ് കുമാര്‍
 29. ചൗഹാന്‍ ദേവുനിഷ്
 30. ഭഗവന്ത് കുഭ
 31. കപില്‍ മോരേഷ്വര്‍ പട്ടീല്‍
 32. പ്രതിമ ഭൗമിക്
 33. സുഭാസ് സര്‍ക്കാര്‍
 34. ഭഗവത് കിഷ്ണറാവു കരാട്
 35. രാജ്കുമാര്‍ രഞ്ജന്‍ സിങ്
 36. ഭാരതി പ്രവീണ്‍ പവാര്‍
 37. ബിശ്വേശര്‍ തുഡു
 38. 39.ശാന്ത്‌നു ഠാക്കൂര്‍
 39. മുഞ്ഞപാറ മഹേന്ദ്രഭായി
 40. ജോണ്‍ ബര്‍ല
 41. എല്‍.മുരുകന്‍
 42. നിതീഷ് പ്രമാണിക്

മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായി 43 പേർ കേന്ദ്ര മന്ത്രിമാരായി ഇന്ന് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സർബാനന്ദ സോനൊവാൾ, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആർപിസി സിങ്ങ്, പശുപതി പരാസ്, എന്നിവരും അമിത്ഷായൊടൊപ്പം ഉണ്ടായിരുന്നു.

Next Story