Top

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനം

പൊതുമേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പ്രതിഷേധം വ്യപകമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പത്തുവര്‍ഷം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് തീര്‍ത്തും സുതാര്യമായ തീരുമാനമായിരുന്നു. പക്ഷെ പ്രതിപക്ഷം ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ഈ സാഹചര്യത്തില്‍ തല്‍ക്കാലം ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പ്, റെവന്യു വകുപ്പ് തുടങ്ങിയവയില്‍ പുതിയ തസ്തിക സൃഷ്ടിച്ച് അടിയന്തര നിയമനം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പിഎസ്എസി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിലെ പ്രധാനആവശ്യങ്ങളിലൊന്നായിരുന്നു താല്‍ക്കാലിക […]

17 Feb 2021 2:31 AM GMT

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനം
X

പൊതുമേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പ്രതിഷേധം വ്യപകമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പത്തുവര്‍ഷം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് തീര്‍ത്തും സുതാര്യമായ തീരുമാനമായിരുന്നു. പക്ഷെ പ്രതിപക്ഷം ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ഈ സാഹചര്യത്തില്‍ തല്‍ക്കാലം ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പ്, റെവന്യു വകുപ്പ് തുടങ്ങിയവയില്‍ പുതിയ തസ്തിക സൃഷ്ടിച്ച് അടിയന്തര നിയമനം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പിഎസ്എസി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിലെ പ്രധാനആവശ്യങ്ങളിലൊന്നായിരുന്നു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തല്‍.

ഇതിനിടെ പാതുമേഖലാ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. പത്ത് ദിവസത്തിനകം ഇക്കാര്യം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരായ യൂത്തകോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

പിഎസ്സി റാങ്ക്ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികള്‍ കാത്തുനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കൊല്ലം സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫൈസല്‍, വിഷ്ണു എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ജനുവരിയിലെ ഉത്തരവ് പ്രകാരം കെല്‍ട്രോണില്‍ 288 ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തുടര്‍ നടപടികളിലേക്ക് പ്രവേശിച്ചിട്ടില്ല.

Next Story

Popular Stories