Top

‘പൗരത്വഭേദഗതി നിയമം ജനുവരി മുതല്‍ നടപ്പിലാക്കും’; പാര്‍ട്ടി തീരുമാനം സൂചിപ്പിച്ച് കൈലാഷ് വിജയ്‌വര്‍ഗിയ

കൈലാഷിന്റ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.

6 Dec 2020 12:18 AM GMT

‘പൗരത്വഭേദഗതി നിയമം ജനുവരി മുതല്‍ നടപ്പിലാക്കും’; പാര്‍ട്ടി തീരുമാനം സൂചിപ്പിച്ച് കൈലാഷ് വിജയ്‌വര്‍ഗിയ
X

രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ച പൗരത്വഭേദഗതി നിയമം അടുത്തവര്‍ഷം ജനുവരിമാസം മുതല്‍ നടപ്പിലാക്കുമെന്ന് സൂചന നല്‍കി ബിജെപി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ. മറ്റ് രാജ്യങ്ങളില്‍ നിന്ന് മതപീഢനം മൂലം പശ്ചിമബംഗാളിലേക്കെത്തിയ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധരാണെന്നും അതിനാല്‍ എത്രയും വേഗം പൗരത്വഭേദഗതി നിയമം നടപ്പിലാക്കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ഥികളോട് യാതൊരുവിധത്തിലുമുള്ള അനുകമ്പയും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പശ്ചിമബംഗാളിലെ ‘നോ മോര്‍ ഇന്‍ജസ്റ്റിസ്’ പ്രചരണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന വേളയിലാണ് കൈലാഷ് പാര്‍ട്ടിയുടെ നീക്കത്തെക്കുറിച്ച് സുപ്രധാനവെളിപ്പെടുത്തല്‍ നടത്തിയത്. അയല്‍രാജ്യങ്ങളില്‍ മതപീഢനവും ദുരിതവും അനുഭവിക്കുന്ന പാവപ്പെട്ട അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വഭേഗഗതി നിയമം പാസാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈലാഷിന്റ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. പൗരത്വം എന്നതുകൊണ്ട് ബിജെപി ഉദ്ദേശിക്കുന്നതെന്താണെന്ന് കൈലാഷ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story