‘പൗരത്വനിയമം നിങ്ങള്‍ക്ക് എങ്ങനെ തടയാനാകും?’; വെല്ലുവിളിച്ച് അമിത് ഷാ; ‘രാജ്യം കൊറോണ മുക്തമാകുമ്പോള്‍ പൗരത്വം നല്കിത്തുടങ്ങും’
രാജ്യം കൊവിഡ് മുക്തമായാല് ഉടന്‍ തന്നെ പൗരത്വനിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുകയും കൊറോണ മുക്തമാക്കപ്പെടുകയും ചെയ്യുന്നതിന് പിന്നാലെ തന്നെ പൗരത്വം നല്കുന്ന നടപടികള്‍ ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാള്‍ താക്കൂര്‍നഗറിലെ റാലിയ്ക്കിടെ അമിത് ഷാ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ചു. പൗരത്വനിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ആവര്ത്തിക്കുന്നതിനിടെയാണിത്. പൗരത്വഭേദഗതി നിയമം പാര്‍ലമെന്റിന്റെ നിയമമാണ്. നിങ്ങള്‍ക്ക് എങ്ങനെ തടയാനാകും? മാത്രമല്ല, അത് തടയാന്‍ പറ്റുന്ന സ്ഥാനത്തുമായിരിക്കില്ല നിങ്ങള്‍. അമിത് […]

രാജ്യം കൊവിഡ് മുക്തമായാല് ഉടന്‍ തന്നെ പൗരത്വനിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുകയും കൊറോണ മുക്തമാക്കപ്പെടുകയും ചെയ്യുന്നതിന് പിന്നാലെ തന്നെ പൗരത്വം നല്കുന്ന നടപടികള്‍ ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാള്‍ താക്കൂര്‍നഗറിലെ റാലിയ്ക്കിടെ അമിത് ഷാ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ചു. പൗരത്വനിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ആവര്ത്തിക്കുന്നതിനിടെയാണിത്.
പൗരത്വഭേദഗതി നിയമം പാര്‍ലമെന്റിന്റെ നിയമമാണ്. നിങ്ങള്‍ക്ക് എങ്ങനെ തടയാനാകും? മാത്രമല്ല, അത് തടയാന്‍ പറ്റുന്ന സ്ഥാനത്തുമായിരിക്കില്ല നിങ്ങള്‍.
അമിത് ഷാ
ചില സാഹചര്യങ്ങളാല്‍ എന്റെ പരിപാടി റദ്ദ് ചെയ്യപ്പെട്ടു. മമതാ ദി വലിയ സന്തോഷത്തിലായി. ഏപ്രില്‍ വരെ ഇഷ്ടം പോലെ സമയമുണ്ട്. ഞാന്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും. നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതുവരെ ഞാന്‍ എത്തിക്കൊണ്ടിരിക്കും. മാത്വ സമുദായത്തില്‍ പെട്ട ഒരുപാട് ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പശ്ചിമബംഗാളിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതായിരിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അമിത് ഷാ പ്രസംഗിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളില്‍ പ്രചരണം ശക്തമാക്കുകയാണ് ബിജെപി. അമിത്ഷാ നേരിട്ടിറങ്ങിയാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സംസ്ഥാനത്തെ 294 സീറ്റില്‍ 200 സീറ്റാണ് ബിജെപി ലക്ഷ്യം. നിലവില്‍ 27 സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് മമത സംസ്ഥാനത്ത് ജയ്ശ്രീറാം മുഴക്കുമെന്നാണ് അമിത്ഷാ വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപിയെ എന്ത് വിലകൊടുക്കും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും.
ജനുവരിയില്‍ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിക്കിടെ സദസില്‍ നിന്നും ജയ്ശ്രീരാം ഉയര്‍ന്നതോടെ മമത പ്രസംഗം പകുതിയില്‍ നിര്‍ത്തിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് അമിത്ഷായുടെ വെല്ലുവിളി. ജയ്ശ്രീരാം ഇന്ത്യയില്‍ മുഴക്കിയില്ലെങ്കില്‍ പിന്നെ പാക്കിസ്ഥാനിലാണോയെന്ന് ചോദിച്ചുകൊണ്ടാണ് മമത തെരഞ്ഞെടുപ്പിന് മുമ്പ് ജയ്ശ്രീം രാം വിളിക്കുമെന്ന് അമിത് ഷാ പറഞ്ഞത്.
ഇത്തവണ ബംഗാളില്‍ അമിത്ഷായുടെ വികസന മോഡലും മമതാ ബാനര്‍ജിയുടെ നശീകരണ മോഡലും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ശ്രമിക്കുന്നത് പൊതുജനങ്ങളുടെ ക്ഷേമത്തിനാണെന്നും മമത ശ്രമിക്കുന്നത് ബന്ധുക്കളുടെ നന്മക്ക് വേണ്ടിയാണെന്നും അമിത്ഷാ രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി രാജ്യത്തെ ഒരു ശ്മശാനമാക്കി മാറ്റിയെന്നും പശ്ചിമ ബംഗാളില്‍ അത് അനുവദിക്കില്ലെന്നും മമത കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.