Top

‘അന്നവര്‍ ഞാന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ ന്യായീകരിച്ചെന്ന് പ്രചരിപ്പിച്ചു, ഇപ്പോള്‍ സ്വയം വെളിവാക്കപ്പെടുന്നു’;കരുതല്‍ കേന്ദ്രത്തിന്റെ വാര്‍ത്ത ചൂണ്ടി സി രവിചന്ദ്രന്‍

പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം നടക്കുന്ന സമയത്ത് നടത്തിയ പൗരന്റെ പിറവി എന്ന പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ബിജിഎം ഇട്ട് ചിലര്‍ പ്രചരിപ്പിച്ചിരുന്നു എന്നാണ് രവിചന്ദ്രന്‍ ആരോപിക്കുന്നത്.

7 Jun 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അന്നവര്‍ ഞാന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ ന്യായീകരിച്ചെന്ന് പ്രചരിപ്പിച്ചു, ഇപ്പോള്‍ സ്വയം വെളിവാക്കപ്പെടുന്നു’;കരുതല്‍ കേന്ദ്രത്തിന്റെ വാര്‍ത്ത ചൂണ്ടി സി രവിചന്ദ്രന്‍
X

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവരെ പാര്‍പ്പിക്കുന്നതിനായി സംസ്ഥാനത്ത് കരുതല്‍ വാസകേന്ദ്രം വരുന്നുവെന്ന വാര്‍ത്ത ചൂണ്ടി രൂക്ഷ വിമര്‍ശനവുമായി യുക്തിവാദിയും എഴുത്തുകാരനുമായ സി രവിചന്ദ്രന്‍. കഴിഞ്ഞ വര്‍ഷം താന്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നാസി ജര്‍മ്മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ച് പറഞ്ഞ കാര്യം തെറ്റായ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നുവെന്നും അത് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ സ്വയം വെളിപ്പെട്ടിരിക്കുകയാണെന്നും സി രവിചന്ദ്രന്‍ പറഞ്ഞു. പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം നടക്കുന്ന സമയത്ത് നടത്തിയ പൗരന്റെ പിറവി എന്ന പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ബിജിഎം ഇട്ട് ചിലര്‍ പ്രചരിപ്പിച്ചിരുന്നു എന്നാണ് രവിചന്ദ്രന്‍ ആരോപിക്കുന്നത്. സ്വന്തം പണി മറ്റുള്ളവരുടെ ചുമലില്‍ ആരോപിക്കുമ്പോള്‍ അനിവാര്യമായും വെളിവാക്കപെടും. മറ്റൊരു വീഡിയോയില്‍ പറഞ്ഞതുപോലെ നാസി ഗ്യാസ് ചേമ്പറുകളുടേയും സോവിയറ്റ് ഗുലാഗുഗകളുടേയും ആരാധകന്‍ രവിചന്ദ്രനല്ല. അവയുടെ ആരാധാകര്‍ വേറെയുണ്ട്. അവരാണ് ബി.ജി.എം ഇട്ട് വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നതും സ്വന്തം അധപതനം മറ്റുള്ളവരുടെ മേല്‍ ആരോപിച്ച് ആസ്വദിച്ച് കുത്തിമറിയുന്നവരും. അവര്‍ ഇപ്പോള്‍ അടുത്ത ഇരയെ തിരയുകയാണെന്നും സി രവിചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഗുലാഗുകളുടെ കമിതാക്കള്‍

പൗരന്റെ പിറവി(12.1.2020, Alappuzha) എന്ന പ്രഭാഷണത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററുകളെ കുറിച്ച് ഒരു പരാമര്‍ശം നടത്തിയത് വെട്ടി മുറിച്ച് BGM കയറ്റി ഹിറ്റ്‌ലറേയും സ്റ്റാലിനേയും മാവോയേയും കുത്തിക്കയറ്റി വീഡിയോ ഇട്ടും തരംതാണ രീതിയില്‍ ലേഖനങ്ങളും പോസ്റ്റുകളുമിട്ടു സ്‌തോഭജനകമായ നെറികേടോടെ ‘രവിചന്ദ്രന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ ന്യായീകരിച്ചു’എന്ന രീതിയില്‍ രണ്ടുതരം മതപ്പണിക്കാര്‍ വ്യാപകമായ വിദ്വേഷപ്രചരണം നടത്തിയിരുന്നു. പല നിഷ്‌കുകളും ചോദിച്ചു-എന്തിനാണ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ ന്യായീകരിക്കാന്‍ പോയത്? അതൊഴിവാക്കി കൂടായിരുന്നോ?ഞാന്‍ തിരിച്ചു ചോദിച്ചു- യെവിടെ?

2) നോക്കൂ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് എന്നത് ഹിറ്റ്‌ലറിന്റെ ജൂതതടവറകളും സ്റ്റാലിന്റെ ഗുലാഗുകളുമാണ്. ഹിറ്റ്‌ലറിന്റെ ഗ്യാസ് ചേമ്പറുകളെയും ജൂതകൂട്ടക്കൊലകളെയും ന്യായീകരിച്ച് അന്നത്തെ ജറുസലേം ഗ്രാന്റ് മുഫ്തിമാരെ പോലുള്ളവരാണ്. അക്കാലത്ത് സോവിയറ്റ് കമ്മ്യൂണിസ്റ്റുകാരുടെ തക്കുടു സഖാവായിരുന്നു ഹിറ്റ്‌ലര്‍. അധിനിവേശത്തില്‍ ആരാണ് മിടുക്കന്‍ എന്നു തെളിയിക്കുന്നതിന്റെ ഭാഗമായാണ്‌ പില്‍ക്കാലത്ത് തമ്മില്‍ തെറ്റിയത്.കമ്മ്യൂണിസ്റ്റുകാരായിരുന്നു സോവിയറ്റ്‌ ഗുലാഗുകളുടെ ആരാധകര്‍. പിടിച്ചുപറിച്ചും പണിയെടുപ്പിച്ചും പട്ടിണിക്കിട്ടും വര്‍ഗ്ഗശത്രുക്കള്‍ എന്നപേരില്‍ ദശലക്ഷങ്ങളെ ബാഷ്പീകരിച്ചു കളഞ്ഞ വര്‍ഗ്ഗവെറിവിരുത്‌!

3) ഇന്നും ഹിറ്റ്‌ലറെയും സ്റ്റാലിനേയും ആരാധിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ജൂതരെ കൊന്നുകൂട്ടിയതിന് ഹിറ്റ്‌ലര്‍ക്ക് നന്ദി പറഞ്ഞ് കുഴഞ്ഞുവീഴുന്നവര്‍! സ്റ്റാലിനെ മനസ്സാ വരിച്ച് ആത്മരതിയില്‍ ആണ്ടിറങ്ങുന്ന ആള്‍ദൈവ ഉപാസകര്‍! അവരിന്നും സൈബര്‍ലോകത്തുവരെ രക്തം കിനിയുന്ന ചുണ്ടുകളും ചോരക്കണ്ണുകളുമായി ഇരതേടി അലയുന്നു. അവരല്ലാതെ ഈ ലോകത്ത് മറ്റാരും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. അറിയുക, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ മതശത്രുവിനെയും വര്‍ഗ്ഗശത്രുവിനെയും പീഡിപ്പിച്ച് കൊല്ലാനുള്ള കൊലയറകളാണ്. ഞാന്‍ ‘പൗരന്റെ പിറവി’യില്‍ സംസാരിച്ചത്‌ സംസാരിച്ചത് ഡിറ്റെന്‍ഷന്‍ സെന്ററുകളെ കുറിച്ചാണ്. അത് വേ, ഇത് റേ.

4) ഡിറ്റെന്‍ഷന്‍ ക്യാമ്പുകള്‍ ആധുനിക നാഗരികസമൂഹം ഏര്‍പ്പെടുത്തുന്ന കരുതല്‍താവളങ്ങളാണ്. Care centres എന്നാണ് അവയെ വിളിക്കേണ്ടത്. സ്വാതന്ത്ര്യം തടയുന്നതിനാല്‍ ഡിറ്റെന്‍ഷന്‍ സെന്റര്‍ എന്നുവിളിക്കുന്നു. അനധികൃതമായി കുടിയേറുന്നവരെ ജയിലില്‍ അടയ്ക്കുകയോ തിരച്ചയക്കുകയോ ചെയ്യാതിരിക്കാനായി കണ്ടെത്തുന്ന കരുതല്‍ താവളങ്ങളാണ് അവയെല്ലാം. ലോകെമ്പാടുമുള്ള സര്‍ക്കാരുകള്‍ അത് ചെയ്യാറുണ്ട്. ‘പൗരന്റെ പിറവി’യില്‍ ഡിറ്റെന്‍ഷന്‍ ക്യാമ്പുകളെ കോണ്‍സെന്‌ട്രേഷന്‍ ക്യാമ്പുകളാക്കി അവതരിപ്പിക്കുന്ന ഭീതിവ്യാപാരത്തെ കുറിച്ചാണ് സംസാരിച്ചത്. അങ്ങനെ സൂചിപ്പിക്കേണ്ട ആവശ്യം അന്നുണ്ടായിരുന്നു. Explanation of a fact is neither a justification nor an endorsement of it. പക്ഷെ ഡിറ്റെന്‍ഷന്‍ സെന്ററുകളെ കുറിച്ചുള്ള വിശദീകരണം തങ്ങള്‍ക്ക് പ്രിയംകരമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ കുറിച്ചുള്ള ന്യായീകരണമാണ്‌ എന്നു മാറ്റിപ്രചരിപ്പിച്ച് മതപ്പണിക്കാര്‍ സ്വയം വെളിവാക്കി. Again. what an irony! കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് എന്ന വാക്കും സങ്കല്‍പ്പവും അവരുടെ പൊതുബോധത്തില്‍ അത്രമാത്രം ആഴത്തില്‍ വേരിറങ്ങിയിട്ടുണ്ടാവാം.

(5) എന്താണ് പൗരന്റെ പിറവിയില്‍ പറഞ്ഞത്? അത് പൗരത്വത്തെയും അനധികൃത കുടിയേറ്റത്തെയും കുറിച്ചുള്ള പ്രഭാഷണമായിരുന്നു. വീഡിയോ 1.39.24-1.41.12 വരെ രണ്ട് മിനിറ്റ് കാണുക-(lhttps://www.youtube.com/watch?v=q_66FFODLUo) ”ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ ഒരു ലക്ഷത്തി ഇരുപത്തിയാറായിരംപേര്‍ തമിഴ്‌നാട്ടില്‍ തന്നെയുണ്ട്. കേരളത്തിലുണ്ട്, കര്‍ണ്ണാടകത്തിലുണ്ട്…നൂറിലധികം ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഒഡീഷയിലൊരു ഡിറ്റെന്‍ഷന്‍ സെന്ററുണ്ട്…ഇവര്‍ക്കാര്‍ക്കും പൗരത്വം കൊടുത്തിട്ടില്ല. ഈ ഡിറ്റെന്‍ഷന്‍ സെന്റര്‍ എന്നു പറയുമ്പോള്‍ നമ്മള്‍ അത്ര upset ആകേണ്ട കാര്യമില്ല. എന്താ ഡിറ്റെന്‍ഷന്‍ സെന്റര്‍ എന്നു പറഞ്ഞാല്‍? ജയില്‍ അല്ല യഥാര്‍ത്ഥത്തില്‍ അത്. അതായത്, ഒരു illegal migrant വന്നുകഴിഞ്ഞാല്‍ അയാളെ ഡീറ്റെയിന്‍ ആന്‍ ഡീപോര്‍ട്ട് (detain and deport)എന്നുള്ളതാണ്(തടഞ്ഞുവെക്കുക-തിരിച്ചയക്കുക)……അയാളെ കരുതല്‍ ആയി തടഞ്ഞുവെക്കണം.. അയാള്‍ എന്തിനാണ് വന്നതെന്ന് നമുക്കറിയില്ല…അയാളുടെ കയ്യില്‍ രേഖയില്ല… STOP HIM! അയാളെ മൂവ് ചെയ്യാന്‍ സമ്മതിക്കാതിരിക്കുക.. അയാളെകൊണ്ടുചെന്ന് ഒരു താവളത്തില്‍ പാര്‍പ്പിക്കുക….അവിടെ വൈദ്യുതിവേണം, ആഹാരംവേണം, മെഡിസിന്‍ വേണം..എല്ലാ സാധനവും വേണം.. എല്ലാത്തിനും ഗവണ്‍മെന്റ് അതിനുള്ള അവസ്ഥകള്‍ ഉണ്ടാക്കണം…പക്ഷെ അവരുടെ സ്വാതന്ത്ര്യം പരിമിതമായിരിക്കും…അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം.. പുതിയ കുട്ടികള്‍…അടുത്ത ജനറേഷന്‍….പഠനം… ഇതെല്ലാം ഗവണ്‍മെന്റ് നോക്കണം…ഇതിനെയാണ് ഡിറ്റന്‍ഷന്‍ സെന്റര്‍ എന്നു പറയുന്നത്. ലോകത്തെല്ലാ രാജ്യത്തും ഡിറ്റെന്‍ഷന്‍ സെന്ററുകളുണ്ട്. അമേരിക്കയിലൊക്കെ ഒരുപാടുണ്ട്, നൂറുകണക്കിനുണ്ട് അമേരിക്കയില്‍.. അവരെ പിന്നെ എന്നാ ചെയ്യുന്നേ?… തെരുവില്‍ വിട്ടാല്‍ മതിയോ.. പീടികതിണ്ണയിലൊക്കെ കിടന്നോളൂ എന്നു പറയാന്‍ പറ്റില്ല… അവരെ എടുത്തുകൊണ്ട് ഗവണ്‍മെന്റ്, ഇവിടെ വന്നതിന്റെ പേരില്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും നോക്കണം…അതിനെയാണ് നമ്മള്‍ തടങ്കല്‍പ്പാളയങ്ങള്‍ എന്നൊക്കെ പറഞ്ഞ് വിശേഷിപ്പിക്കുന്നത്….ഇതേന്തോ ഗ്യാസ് ചേമ്പറുപോലെ എന്തെക്കയോ കാര്യങ്ങളാണ്…പുകയൊക്കെ കയറ്റി…. അങ്ങനെയല്ല…അവരുടെ കാര്യങ്ങള്‍ നോക്കാനുള്ള അവസ്ഥയാണ്… അവരുടെ സ്വാതന്ത്ര്യം മാത്രമാണ് പരിമിതപ്പെടുത്തുന്നത്… because അവരുടെ കയ്യില്‍ രേഖകളില്ല.. അവര്‍ ഈ രാജ്യത്തെ പൗരന്‍മാരല്ല..അതുകൊണ്ടു അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നു, അവരുടെ കണക്കെടുക്കുന്നു, പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ഒപ്പ് വെക്കണം. അങ്ങനെ.. ഇന്ത്യയില്‍ തന്നെ തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ നൂറിലധികം ക്യാമ്പുകളുണ്ട്…”

(6) ഇതിലെവിടെയാണ് ‘കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ’ ന്യായീകരിക്കുന്നത്?! എവിടെയാണ് ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ ‘പരമസുഖ’മാണെന്ന് പറയുന്നത്? നിലവിലുള്ള ഒരു യാഥാര്‍ത്ഥ്യം വിശദീകരിച്ചതല്ലാതെ മേല്‍പ്പറഞ്ഞ ‘ധ്വനിസാഹിത്യം’ പടയ്ക്കാനുള്ള ഏത് വാചകമാണ് ഈ പ്രഭാഷണത്തിലുള്ളത്? ലോകമെമ്പാടും അനധികൃകുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ജനാധിപത്യബോധമുള്ള സര്‍ക്കാരുകള്‍ കൈകാര്യം ചെയ്യുന്നത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചാണ് എന്ന ലോകസത്യം വിശദീകരിച്ചതിനെ ഡിറ്റന്‍ഷന്‍ സെന്ററുകളെ ന്യായീകരിച്ചു എന്നാണ് മതപ്പണിക്കാര്‍ വീഡിയ പ്രചരിപ്പിക്കുകയും ശാസ്ത്രവാരികകളില്‍ മഞ്ഞയെഴുതി പിടിപ്പിക്കുകയും ചെയ്തത്. മതപ്പണിക്കാര്‍ അവരുട ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കും. കുറച്ച് മുമ്പ് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവും അതുസംബന്ധിച്ച പത്രവാര്‍ത്തയുമാണ് താഴെ.’കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്’ എന്നൊന്നും പത്രത്തില്‍ ഇല്ല. ഇതൊക്കെ മതപ്പണിക്കാരുടെ സ്വന്തം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ആയതിനാല്‍ ബി.ജി.എം വീഡിയോയും ശാസ്ത്രമഞ്ഞകളും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. നുമ്മ ബര്‍മുഡ ലവന്റെ കളസം അല്ലല്ലോ!

(7) നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടെങ്കില്‍, നീതിബോധമില്ലെങ്കില്‍ അതിന് വേണ്ടി കാര്യങ്ങള്‍ വളയക്കാം, പക്ഷെ ഒടിക്കരുത്. Claim to be morally bankrupt is not excuse to perpetrate atrocities against humanity. മതപ്പണി ഒരു പരിധിവരെ ജനം സഹിക്കും, പക്ഷെ സ്വന്തം പണി മറ്റുള്ളവരുടെ ചുമലില്‍ ആരോപിക്കുമ്പോള്‍ അനിവാര്യമായും വെളിവാക്കപെടും. മറ്റൊരു വീഡിയോയില്‍ പറഞ്ഞതുപോലെ നാസി ഗ്യാസ് ചേമ്പറുകളുടേയും സോവിയറ്റ് ഗുലാഗുഗകളുടേയും ആരാധകന്‍ രവിചന്ദ്രനല്ല. അവയുടെ ആരാധാകര്‍ വേറെയുണ്ട്. അവരാണ് ബി.ജി.എം ഇട്ട് വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നതും സ്വന്തം അധപതനം മറ്റുള്ളവരുടെ മേല്‍ ആരോപിച്ച് ആസ്വദിച്ച് കുത്തിമറിയുന്നവരും. ആ ടീമുകള്‍ ഇന്നും സഹജീവി പീഡനത്തിന് അടുത്ത ഇരകളെ തിരയുകയാണ്…പക്ഷെ ഇടയ്ക്ക് അറിയാതെ കൂവിപ്പോകുന്നു, കാലത്തിന്റെ നിയതിയാണത്.’

Next Story