ബിജെപി പിന്തുണ നല്‍കിയത് യുഡിഎഫുമായുള്ള ധാരണ മറയ്ക്കാനെന്ന് സി ഒ ടി നസീര്‍; തലശ്ശേരിയില്‍ ആരെ കിട്ടുമെന്നാലോചിച്ച് എന്‍ഡിഎ
ബിജെപി പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍. പത്രിക സമര്‍പ്പണ വിവാദത്തില്‍ നിന്ന് തലയൂരാനാണ് ബിജെപി ശ്രമിക്കുന്നത്. യുഡിഎഫ്-ബിജെപി ധാരണ മറച്ചു വെയ്ക്കാനാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നസീര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ല. പത്രിക സമര്‍പ്പണ വിവാദത്തില്‍ നിന്ന് തല ഊരാനാണ് ബിജെപി ശ്രമം. യുഡിഎഫുമായുള്ള ധാരണ മറച്ചു വെയ്ക്കാനാണ് ബിജെപി എനിക്ക് പിന്തുണ നല്‍കിയത്. സി ഒ […]

ബിജെപി പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍. പത്രിക സമര്‍പ്പണ വിവാദത്തില്‍ നിന്ന് തലയൂരാനാണ് ബിജെപി ശ്രമിക്കുന്നത്. യുഡിഎഫ്-ബിജെപി ധാരണ മറച്ചു വെയ്ക്കാനാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നസീര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ല. പത്രിക സമര്‍പ്പണ വിവാദത്തില്‍ നിന്ന് തല ഊരാനാണ് ബിജെപി ശ്രമം. യുഡിഎഫുമായുള്ള ധാരണ മറച്ചു വെയ്ക്കാനാണ് ബിജെപി എനിക്ക് പിന്തുണ നല്‍കിയത്.
സി ഒ ടി നസീര്‍
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കാസര്‍കോട് വെച്ച് പിന്തുണ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നല്‍കിയിട്ടില്ല. ബിജെപി എനിക്ക് പിന്തുണ പ്രഖ്യാപിച്ചത് തടിയൂരാന്‍ വേണ്ടിയാണ്. ഞാനും എന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നത് മതനിരപേക്ഷ രാഷ്ട്രീയമാണ്. അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി സിഒടി നസീറിന് പിന്തുണ പ്രഖ്യാപിച്ചത്. നസീര്‍ വാര്‍ത്താ സമ്മേളനം നടത്തി ബിജെപി പിന്തുണ ആവശ്യപ്പെട്ടിരുന്നു. വൈകാതെ ബിജെപി നേതൃത്വം നസീറിന് പിന്തുണ നല്കി. എന്നാല്‍ ഗാന്ധിയുടെ പേരിലുള്ള സംഘടനയുടെ നാമത്തില്‍ മത്സരിക്കുകയും ഗാന്ധി ഘാതകരുടെ വോട്ട് സ്വീകരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന അഭിപ്രായം പാര്‍ട്ടിയില്‍ നിന്നും താന്‍ കൂടി രൂപം കൊടുത്ത കിവീസ് ക്ലബ്ബില്‍ നിന്നും ഉയര്‍ന്നതോടെയാണ് നസീറിന്റെ പുതിയ തീരുമാനം.
തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന എന്‍ ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുകയും ചെയ്ത നസീറിന് പിന്തുണ നല്കുന്ന കാര്യത്തില്‍ ബിജെപിയിലും ഭിന്നത രൂക്ഷമായിരുന്നു.
2016ല്‍ 22,125 വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയില്ലാത്തത് യുഡിഎഫുമായുള്ള ധാരണ കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു. സിപിഐഎമ്മിന്റെ സിറ്റിങ്ങ് എംഎല്‍എ എ എന്‍ ഷംസീര്‍, കോണ്‍ഗ്രസിന്റെ എംപി അരവിന്ദാക്ഷന് എന്നിവരാണ് മത്സരംഗത്തുള്ളത്. കഴിഞ്ഞ തവണ 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷംസീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എ പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയത്. ഷംസീര്‍ 70,741 വോട്ടും അബ്ദുള്ളക്കുട്ടി 36,624 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ത്ഥി വി കെ സജീവനാണ് 22,125 വോട്ടുകള്‍ നേടി മൂന്നാമതെത്തിയത്.