‘ജാനു നല്‍കിയത് കടം വാങ്ങിയ പണം’; ഇടപാടുകളെല്ലാം നടന്നത് ബാങ്കിലൂടെയെന്ന് സി കെ ശശീന്ദ്രന്
സി കെ ജാനു തന്റെ ഭാര്യയ്ക്ക് കോഴയായി ലഭിച്ച പണം നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്. സി കെ ജാനുവിന് വാഹനം വാങ്ങാന്‍ താന്‍ വ്യക്തിപരമായി നല്കിയ പണമാണ് ജാനു തിരിച്ചു തന്നത് എന്നാണ് മുന്‍ കല്പറ്റ എംഎല്‍എയുടെ വിശദീകരണം. സികെ ജാനു അവരുടെ വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് സഹായമാവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ആദ്യം ഡ്രൈവേഴ്സ് സൊസൈറ്റിയിലേക്ക് ലോണ്‍ ലഭിക്കുമെങ്കില്‍ അതുവാങ്ങാന്‍ വിളിച്ച് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ലോണ്‍ ലഭിച്ചില്ല. തുടര്‍ന്നാണ് 2019 […]
19 Jun 2021 6:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സി കെ ജാനു തന്റെ ഭാര്യയ്ക്ക് കോഴയായി ലഭിച്ച പണം നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്. സി കെ ജാനുവിന് വാഹനം വാങ്ങാന്‍ താന്‍ വ്യക്തിപരമായി നല്കിയ പണമാണ് ജാനു തിരിച്ചു തന്നത് എന്നാണ് മുന്‍ കല്പറ്റ എംഎല്‍എയുടെ വിശദീകരണം.
സികെ ജാനു അവരുടെ വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് സഹായമാവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ആദ്യം ഡ്രൈവേഴ്സ് സൊസൈറ്റിയിലേക്ക് ലോണ്‍ ലഭിക്കുമെങ്കില്‍ അതുവാങ്ങാന്‍ വിളിച്ച് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ലോണ്‍ ലഭിച്ചില്ല. തുടര്‍ന്നാണ് 2019 ഒക്ടോബര്‍ മാസത്തില്‍ മൂന്ന് ലക്ഷം രൂപ അക്കൗണ്ടിലൂടെ അവര്‍ക്ക് നല്‍കിയത്. അതില്‍ ഒന്നര ലക്ഷം രൂപ 2020 -ല്‍ അക്കൗണ്ടിലൂടെ തന്നെ തിരിച്ചുവന്നു. ബാക്കി ഒന്നരലക്ഷം 2021 മാര്‍ച്ചിലും തന്നു. എല്ലാം ബാങ്ക് ഇടപാടുകളായിരുന്നു. വ്യക്തിപരമായ സാമ്പത്തിക സഹായമെന്ന നിലയ്ക്കാണ് പണം നല്‍കിയത്. തന്റെ ഭാര്യ ആ ബാങ്കിലെ ജീവനക്കാരിയായതിനാലാണ് അവരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും സി കെ ശശീന്ദ്രന് ആരോപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നല്കിയ പണം സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി കെ ജാനു നല്‍കിയെന്നായിരുന്നു എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിന്റെ ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തില്‍ വിശദീകരണവുമായി സി കെ ശശീന്ദ്രന് രംഗത്തെത്തുന്നത്.
കെ സുരേന്ദ്രന് നല്കിയ പണത്തില്‍ നിന്ന നാലരലക്ഷം രൂപ ഇ കെ ശശീന്ദ്രന് എംഎല്‍എയുടെ ഭാര്യയ്ക്ക് കല്‍പ്പറ്റ സഹകരണ ബാങ്കില്‍ എത്തി സി കെ ജാനു കൈമാറിയെന്നും തിരുവനന്തപുരത്തു വച്ച് കെ സുരേന്ദ്രന് ജാനുവിന് പണം കൈമാറുന്നതിന്റെ തലേ ദിവസം കോട്ടയത്ത് വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും നവാസ് ആരോപിച്ചു. പരാതിക്കാരനായ നവാസിന്റെ മൊഴി സുല്‍ത്താന്‍ ബത്തേരി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുന്‍പ് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ നവാസ് നല്കിയ പരാതിയിലാണ് സികെ ജാനുവിനെതിരെയും കെ സുരേന്ദ്രനെതിരെയും കേസെടുക്കാന്‍ കല്പറ്റ കോടതി സുല്‍ത്താന്‍ ബത്തേരി പോലീസിന് നിര്‍ദേശം നല്‍കിയത്. കേസിലെ പരാതിക്കാരനായ നവാസ് മൊഴി നല്‍കാനായി ബത്തേരി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മുന്‍ കല്പറ്റ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.