‘അസ്വസ്ഥപ്പെടുത്തുന്ന പല തീരുമാനങ്ങളും പാര്‍ട്ടി എടുത്തിട്ടുണ്ട്, അപ്പോഴും പാര്‍ട്ടിക്കൊപ്പം നിന്നു’; വനവാസത്തിന് പോവില്ലെന്ന് സി ദിവാകരന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പൂര്‍ണമായും പാര്‍ട്ടി തീരുമാനം മാത്രമാണെന്ന് സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി ദിവാകരന്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. മണ്ഡലം ഏതാണെങ്കിലും തനിക്ക് പ്രശ്നമല്ല. മത്സരിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുന്ന സ്വഭാവക്കാരനല്ല താനെന്നും സി ദിവാകരന് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മത്സരത്തിനിറങ്ങണം എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ഞാന്‍ തെരഞ്ഞെടുപ്പില്‍ നില്ക്കും. മണ്ഡലം എനിക്ക് പ്രശ്നമല്ല. മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ അതിലും സന്തോഷം. കഴിവിനനുസരിച്ച് പാര്‍ട്ടിക്കുവേണ്ടി നിന്നിട്ടുള്ള ആളാണ് ഞാന്‍. പാര്‍ട്ടി തീരുമാനം […]

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പൂര്‍ണമായും പാര്‍ട്ടി തീരുമാനം മാത്രമാണെന്ന് സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി ദിവാകരന്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. മണ്ഡലം ഏതാണെങ്കിലും തനിക്ക് പ്രശ്നമല്ല. മത്സരിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുന്ന സ്വഭാവക്കാരനല്ല താനെന്നും സി ദിവാകരന് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മത്സരത്തിനിറങ്ങണം എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ഞാന്‍ തെരഞ്ഞെടുപ്പില്‍ നില്ക്കും. മണ്ഡലം എനിക്ക് പ്രശ്നമല്ല. മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ അതിലും സന്തോഷം. കഴിവിനനുസരിച്ച് പാര്‍ട്ടിക്കുവേണ്ടി നിന്നിട്ടുള്ള ആളാണ് ഞാന്‍. പാര്‍ട്ടി തീരുമാനം അംഗീകരിക്കും’, സി ദിവാകരന് വ്യക്തമാക്കി.
വ്യക്തിപരമായി മനസിനെ അസ്വസ്തപ്പെടുത്തുന്ന പല തീരുമാനങ്ങളും പാര്‍ട്ടി എടുത്തിട്ടുണ്ടെന്നും അതെല്ലാം താന്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അതിലൊന്നും ഞാന്‍ കുലുങ്ങില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ വനവാസത്തിന് പോവുന്ന ജോലി എനിക്കില്ല’, സി ദിവാകരന് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍നിന്നും നെടുമങ്ങാട്ടേക്ക് എത്തിയാണ് സി ദിവാകരന് നിയമസഭയിലേക്ക് ഒരിക്കല്‍ക്കൂടി തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം നടക്കുന്ന സിപിഐ സംസ്ഥാന കൗണ്‍സിലാവും സി ദിവാകരന് അടക്കമുള്ളവരെ തെരഞ്ഞെടുപ്പിലേക്ക് ഇറക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.