Top

‘ചില യുവനേതാക്കളെ വിട്ടത് കൂടുതല്‍ പ്രശ്നമായി’; ഉദ്യോഗാര്‍ത്ഥി സമരത്തിലെ ഡിവൈഎഫ്ഐ ഇടപെടലില്‍ സിപിഐഎമ്മിനെതിരെ സി ദിവാകരന്‍

പിഎസ്.സി വിഷയത്തില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ ഡിവൈഎഫ്‌ഐ നേതാക്കളെ വിട്ടതില്‍ സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് സി. ദിവാകരന്‍. ചര്‍ച്ച നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ നിയോഗിച്ചാല്‍ മതിയായിരുന്നെന്നും യുവജനനേതാക്കളെ പറഞ്ഞയച്ചതാണ് കൂടുതല്‍ പ്രശ്‌നമാവാന്‍ കാരണമായതെന്ന് സി. ദിവാകരന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് സര്‍ക്കാരിനും ഇടതുമുന്നണിക്കും നല്ലതെന്നും അദേഹം പറഞ്ഞു. ഇതൊരു ചെറിയ പ്രശ്‌നമായിരുന്നു. അതിനെ വഷളാക്കി. സര്‍ക്കാര്‍ അനുകൂലമായി കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് തോന്നിയാല്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ […]

21 Feb 2021 4:40 AM GMT

‘ചില യുവനേതാക്കളെ വിട്ടത് കൂടുതല്‍ പ്രശ്നമായി’; ഉദ്യോഗാര്‍ത്ഥി സമരത്തിലെ ഡിവൈഎഫ്ഐ ഇടപെടലില്‍ സിപിഐഎമ്മിനെതിരെ സി ദിവാകരന്‍
X

പിഎസ്.സി വിഷയത്തില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ ഡിവൈഎഫ്‌ഐ നേതാക്കളെ വിട്ടതില്‍ സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് സി. ദിവാകരന്‍.

ചര്‍ച്ച നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ നിയോഗിച്ചാല്‍ മതിയായിരുന്നെന്നും യുവജനനേതാക്കളെ പറഞ്ഞയച്ചതാണ് കൂടുതല്‍ പ്രശ്‌നമാവാന്‍ കാരണമായതെന്ന് സി. ദിവാകരന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് സര്‍ക്കാരിനും ഇടതുമുന്നണിക്കും നല്ലതെന്നും അദേഹം പറഞ്ഞു. ഇതൊരു ചെറിയ പ്രശ്‌നമായിരുന്നു. അതിനെ വഷളാക്കി. സര്‍ക്കാര്‍ അനുകൂലമായി കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് തോന്നിയാല്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കുമെന്ന് ദിവാകരന്‍ പറഞ്ഞു.

സി. ദിവാകരന്റെ വാക്കുകള്‍: ”സര്‍ക്കാര്‍ അനുകൂലമായി ചില കാര്യങ്ങള്‍ ചെയ്യുന്നു എന്നു തോന്നിയാല്‍ തന്നെ അവര്‍ സമരം അവസാനിപ്പിക്കും. അത് ഒരു ചെറിയ പ്രശ്‌നമാണ്. അതിനെ വഷളാക്കി. ഇവിടെ ഒരുപാട് മന്ത്രിമാരില്ലേ? അവരില്‍ ആരെങ്കിലും അവരെ വിളിച്ച് സംസാരിക്കാമായിരുന്നു. ഈ മന്ത്രിമാരെല്ലാം സമരവിരോധികളൊന്നുമല്ല. അവരെല്ലാം സമരത്തില്‍ കൂടി വന്നതാണ്. തിരുവനന്തപുരത്തു തന്നെ കടകംപള്ളി സുരേന്ദ്രനില്ലേ? ഞങ്ങള്‍ ഒരുമിച്ച് എത്രയോ സമരങ്ങള്‍ ചെയ്തിരിക്കുന്നു. സുരേന്ദ്രന്‍ വിളിച്ചു സംസാരിച്ചാലും മതിയായിരുന്നു. പകരം ചില യുവജന നേതാക്കളെയെല്ലാം പറഞ്ഞയച്ചത് കൂടുതല്‍ പ്രശ്‌നമായി. ഇപ്പോഴെങ്കിലും ചര്‍ച്ച നടത്തി തീര്‍ക്കുകയാണ് സര്‍ക്കാരിനും ഇടതുപക്ഷത്തിനും നല്ലത്.”

സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെയും ദിവാകരന്‍ വിമര്‍ശനം നടത്തി. സമരം ചെയ്യുന്നവരും യാഥാര്‍ഥ്യബോധമുള്ളവരായിരിക്കണം. സര്‍ക്കാരിന് ചെയ്തുകൊടുക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story