‘പ്രധാനമന്ത്രി ഫോണില്‍ ഒരായുധമാണ് സ്ഥാപിച്ചത്’ ; പെഗസസില്‍ മോദി ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍
തങ്ങളുടെ ഫോണില്‍ പ്രധാനമന്ത്രി ഒരായുധം സ്ഥാപിച്ചത് രാജ്യദ്രോഹപരവും ദേശവിരുദ്ധവുമായ പ്രവൃത്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനാധിപത്യത്തിന് മേലെയാണ് ആഞ്ഞടിച്ചതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. പെഗസസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ എടുക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച സംയുക്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷമാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കിയത് മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇവിടെയുണെന്ന് പ്രഖ്യാപിച്ച രാഹുല്‍ […]
28 July 2021 4:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തങ്ങളുടെ ഫോണില്‍ പ്രധാനമന്ത്രി ഒരായുധം സ്ഥാപിച്ചത് രാജ്യദ്രോഹപരവും ദേശവിരുദ്ധവുമായ പ്രവൃത്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനാധിപത്യത്തിന് മേലെയാണ് ആഞ്ഞടിച്ചതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. പെഗസസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ എടുക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച സംയുക്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷമാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കിയത്
മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇവിടെയുണെന്ന് പ്രഖ്യാപിച്ച രാഹുല്‍ പാര്‍ലമെന്റില്‍ തങ്ങളുടെ ശബ്ദം വെട്ടികളയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോപിച്ചു. പെഗസസ് സോഫ്റ്റ് വെയര്‍ വാങ്ങിയോയെന്നും ചില വ്യക്തികള്‍ക്കു നേരെ മാത്രം സര്‍ക്കാര്‍ പെഗസസ് ഉപയോഗിച്ചതെന്തിനാണെന്നുമാണ് പ്രതിപക്ഷത്തിന് അറിയേണ്ടതെന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് അക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നാണ്. എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച അനുവദിക്കപ്പെടാത്തതെന്നും രാഹുല്‍ ചോദിച്ചു. ഫോണുകള്‍ ചോര്‍ത്തുന്നതിന് നരേന്ദ്ര മോദി ഒരുപകരണം ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് നടത്താന്‍ അനുവദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ പരാതി പറയുന്നു. എന്നാല്‍ ജനാധിപത്യവിരുദ്ധമായ ചെയ്തികള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും രാഹുല്‍ സൂചിപ്പിച്ചു.
പതിനാല് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗം ഡല്‍ഹിയില്‍ ഇന്ന് രാവിലെയാണ് നടന്നത്. പെഗസസില്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നേരത്തെ പ്രധാനമന്ത്രി മോദി പാര്‍ലമെന്റ് സ്തംഭനത്തില്‍ കോണ്‍ഗ്രസിനെ ശക്തമായ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം പെഗസസില്‍ യോജിച്ച് നീങ്ങാന്‍ തീരുമാനിച്ചത്.
- TAGS:
- PM Modi
- Rahul Gandhi