‘ഒരു മുതലയുടെ കഥ’; മോദിയുടെ വിതുമ്പല്‍ ട്രോള്‍ വീഡിയോയാക്കി ശ്രീനിവാസ്
രാജ്യത്തെ കൊവിഡ് വ്യാപനത്തെ പറ്റി സംസരാരിക്കവെ വികരാധീനനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ട്രോളാക്കി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്. മോദിയുടെ പല കാലത്തെ പ്രസംഗങ്ങള്‍ കൂട്ടിയിണക്കിയതാണ് വീഡിയോ. ഒരു മുതലയുടെ കഥ എന്നാണ് ശ്രീനിവാസ് വീഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. വെള്ളിയാഴ്ച വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മോദി വിതുമ്പിയത്. കൊവിഡ്19 വൈറസ് നമ്മുടെ പ്രിയപ്പെട്ടവരെ തട്ടിയെടുത്തെന്നും മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനൊപ്പം കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. കുറച്ചുനേരം മൗനം പാലിച്ചതിന് ശേഷമാണ് മോദി പ്രസംഗം […]
22 May 2021 3:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യത്തെ കൊവിഡ് വ്യാപനത്തെ പറ്റി സംസരാരിക്കവെ വികരാധീനനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ട്രോളാക്കി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്. മോദിയുടെ പല കാലത്തെ പ്രസംഗങ്ങള്‍ കൂട്ടിയിണക്കിയതാണ് വീഡിയോ. ഒരു മുതലയുടെ കഥ എന്നാണ് ശ്രീനിവാസ് വീഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.
വെള്ളിയാഴ്ച വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മോദി വിതുമ്പിയത്. കൊവിഡ്19 വൈറസ് നമ്മുടെ പ്രിയപ്പെട്ടവരെ തട്ടിയെടുത്തെന്നും മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനൊപ്പം കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. കുറച്ചുനേരം മൗനം പാലിച്ചതിന് ശേഷമാണ് മോദി പ്രസംഗം തുടര്‍ന്നത്.
വാരാണാസിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും നന്ദി പറയുകയായിരുന്നു വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി. കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ മോദി മറ്റു രാജ്യങ്ങളിലേക്ക് വാക്സിന് കയറ്റി അയക്കുകയായിരുന്നുവെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നതിനിടെ പ്രധാനമന്ത്രി സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ തിരക്കിലാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.
- TAGS:
- bv sreenivasa
- PM Modi