ബിവി ശ്രീനിവാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍
ന്യൂദല്‍ഹി: ഒരു വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രിന് ദേശീയ അദ്ധ്യക്ഷനായി. ബിവി ശ്രീനിവാസിനെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായ കേശവ് ചന്ദ് യാദവ് 2019 ജൂലൈയിലാണ് സ്ഥാനമൊഴിഞ്ഞത്. അതിന് ശേഷം ശ്രീനിവാസ് ആയിരുന്നു ഇടക്കാല അദ്ധ്യക്ഷന്‍. കര്‍ണാടകയിലെ ഷിമോഗ സ്വദേശിയാണ് ശ്രീനിവാസ്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും ഇതേ ജില്ലക്കാരനാണ്. കൊവിഡ് വ്യാപനക്കാലത്തും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തിലും മികച്ച രീതിയില്‍ ഇടപെട്ടതിന്റെ ഫലമാണ് […]

ന്യൂദല്‍ഹി: ഒരു വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രിന് ദേശീയ അദ്ധ്യക്ഷനായി. ബിവി ശ്രീനിവാസിനെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചത്.
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായ കേശവ് ചന്ദ് യാദവ് 2019 ജൂലൈയിലാണ് സ്ഥാനമൊഴിഞ്ഞത്. അതിന് ശേഷം ശ്രീനിവാസ് ആയിരുന്നു ഇടക്കാല അദ്ധ്യക്ഷന്‍.
കര്‍ണാടകയിലെ ഷിമോഗ സ്വദേശിയാണ് ശ്രീനിവാസ്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും ഇതേ ജില്ലക്കാരനാണ്.
കൊവിഡ് വ്യാപനക്കാലത്തും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തിലും മികച്ച രീതിയില്‍ ഇടപെട്ടതിന്റെ ഫലമാണ് ശ്രീനിവാസിന് അദ്ധ്യക്ഷ പദവി ലഭിക്കാനിടയാക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അഹമ്മദ് പട്ടേലിന്റെ മരണത്തിന് ശേഷം സോണിയാ ഗാന്ധി നടത്തുന്ന ആദ്യ നിയമനമാണിത്.