Top

ആപ്പിളിനെ മറികടന്ന് സൗദി അറാംകോ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഓഹരി

ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന് ന്യൂയോർക്കിൽ മാത്രം 3.9 ശതമാനത്തിന്റെ തളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്

12 May 2022 6:11 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ആപ്പിളിനെ മറികടന്ന് സൗദി അറാംകോ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഓഹരി
X

റിയാദ്: ടെക്ക് ഭീമൻ ആപ്പിളിനെയും മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള ഓഹരിയായി സൗദി അരാംകോ. ആ​ഗോളതലത്തിൽ എണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ക്രൂഡ് ഉദ്പാദകരായ അരാംകോയെ മുന്നിലെത്തിച്ചത്. അതേസമയം വർധിച്ചുവരുന്ന പണപ്പെരുപ്പവും, സാങ്കേതിക സ്റ്റോക്കുകളുടെ ആവശ്യകത കുറഞ്ഞതുമാണ് ടെക് ഭീമന് തിരിച്ചടിയായത്.



2.43 ട്രില്യൺ ഡോളറുടെ വിപണി മൂലധനവുമായി റെക്കോർഡിലെ തന്നെ ഉയർന്ന നിലക്ക് അരികിലാണ് അരാംകോയുള്ളത്. മാത്രമല്ല 2020 നു ശേഷം ആദ്യമായി ആപ്പിൾ ഇൻകോർപ്പിനെ അരാംകോ പിന്തള്ളുകയും ചെയ്തു. ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന് ന്യൂയോർക്കിൽ മാത്രം 3.9 ശതമാനത്തിന്റെ തളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ തളർച്ച ഹ്രസ്വകാലമാണെന്ന് തെളിയിച്ച് ആപ്പിൾ ഒന്നാംസ്ഥാനത്ത് മടങ്ങിയെത്തിയാലും ആ​ഗോള സാമ്പത്തിക മേഖലയിൽ ഇത് വരുത്തിയ നഷ്ടം ചെറുതാവില്ല.

എന്നാൽ ഈ വർഷത്തിന്റെ ആരംഭത്തിൽ വിപണി മൂല്യം മൂന്ന് ട്രില്യൺ എത്തിക്കുമെന്ന് ആപ്പിൾ അറിയിച്ചിരുന്നു. ഇത് അരാംകോയുടെ വിപണി മൂല്യത്തെക്കാൾ ഒരു ട്രില്യൺ ഡോളർ അധികമായിരുന്നു. എന്നാൽ അവിടെ നിന്ന് കമ്പനിക്ക് 16 ശതമാനത്തിന്റെ വീഴ്ചയാണ് സംഭവിച്ചതെങ്കിൽ അരാംകോ 27 ശതമാനം വളർച്ച നേടുകയായിരുന്നു.



സ്റ്റോക് മാർക്കറ്റ് ഇൻഡക്സിൽ സ്റ്റാൻഡേർഡ് ആന്റ് പുവേഴ്സ് 500 ൽ ക്രൂഡ് ഉൾപ്പെടുന്ന ഊർജ മേഖലയിൽ 39 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. ഈ കാലയളവിൽ ക്രൂഡിന്റെ വില ബാരലിന് 78 ഡോളറിൽ നിന്ന് 108 ഡോളറിലേക്ക് ഉയർന്നതും വളർച്ചക്ക് കാരണമായിട്ടുണ്ട്.

എന്നാൽ യുഎസ് കമ്പനികളിൽ ഏറ്റവും വലിയ ഓഹരി ആപ്പിളിനു തന്നെയാണ്. രണ്ടാംസ്ഥാനത്തുള്ള മെെക്രോസോഫ്റ്റ് കോർപ്പറേഷന്റെ വിപണി മൂലധനം 1.96 ട്രില്യണുമാണ്.

Story Highlights: Crude Producer Saudi Aramco surpassed Apple Inc in stock; becomes world's most valuable stock

Next Story