Top

3.31 ശതകോടി ഡോളര്‍ കടബാധ്യത; 'റെവ്‌ലോണ്‍' ഏറ്റെടുക്കാന്‍ റിലയന്‍സ് പദ്ധതി

അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിപ്പിക്കുകയും മുൻകൂർ പേയ്‌മെന്റുകൾ നൽകാൻ വിൽപ്പനക്കാരെ പ്രേരിപ്പിക്കുകയും ചെയ്തതാണ് ആഗോള വിപണിയിൽ റെവ്ലാേണ് നേരിട്ട പ്രതിസന്ധി.

17 Jun 2022 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

3.31 ശതകോടി ഡോളര്‍ കടബാധ്യത; റെവ്‌ലോണ്‍ ഏറ്റെടുക്കാന്‍ റിലയന്‍സ് പദ്ധതി
X

റിലയൻസ് ഇൻഡസ്ട്രീസ്, അമേരിക്കൻ കോസ്‌മെറ്റിക് ഭീമനായ റെവ്ലോൺ വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. റെവ്ലോൺ കോടതിയിൽ പാപ്പർ ഹരജി നൽകിയതിന് തൊട്ടുപിന്നാലെയാണ് റിലയൻസിൻ്റെ തീരുമാനം. തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോസ്‌മെറ്റിക്‌സ് നിര്‍മാതാക്കളായ റെവ്ലോൺ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിപ്പിക്കുകയും മുൻകൂർ പേയ്‌മെന്റുകൾ നൽകാൻ വിൽപ്പനക്കാരെ പ്രേരിപ്പിക്കുകയും ചെയ്തതാണ് ആഗോള വിപണിയിൽ റെവ്ലാേണ് നേരിട്ട പ്രതിസന്ധി. കടബാധ്യതകളും കോസ്‌മെറ്റിക്‌സ് ബിസിനസിലെ കടുത്ത മത്സരങ്ങളും കൂടിയായതോടെ കമ്പനിക്ക് വൻ തിരിച്ചടിയായി.

ടെലികോം, റീട്ടെയിൽ മേഖലകളിൽ ഇതിനകം തന്നെ ചുവടുറപ്പിച്ച റിലയൻസ്, സമീപ കാലങ്ങളായി ഫാഷനിലേക്കും വ്യക്തിഗത പരിചരണ മേഖലയിലേക്കും മുന്നേറുകയാണ്. ഏകദേശം 3.31 ശതകോടി ഡോളറാണ് കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം റെവ്ലോണിൻ്റെ കടബാധ്യത. തങ്ങളുടെ വായ്പാ സ്ഥാപനങ്ങളുമായി ഇവർ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

1932-ൽ സഹോദരന്മാരായ ചാൾസും ജോസഫ് റെവ്‌സണും രസതന്ത്രജ്ഞനായ ചാൾസ് ലാച്ച്മാനും ചേർന്ന് ന്യൂയോർക്ക് സിറ്റിയിലാണ് റെവ്ലോൺ ആരംഭിച്ചത്. തുടക്കത്തിൽ ലിപ്സ്റ്റിക് ബ്രാന്‍ഡായാണ് റെവ്ലോൺ അറിയപ്പെടുന്നത്. ശതകോടീശ്വരനായ റൊണാൾഡ് പെരൽമാന്റെ ഉടമസ്ഥതയിലുള്ള കമ്പനി, മകൾ ഡെബ്റ പെരൽമാനാണ് ഇപ്പോൾ നടത്തിവരുന്നത്. പെരല്‍മാന്റെ കീഴിലുള്ള മാക് ആന്‍ഡ്രൂസ് & ഫോര്‍ബ്‌സിനാണ് റെവലോണിന്റെ ഉടമസ്ഥാവകാശം.

STORY HIGHLIGHTS: Reliance considers buying cosmetics brand Revlon

Next Story